അമേരിക്കൻ വാർത്ത

ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ക്രിസ്മസിനൊരുക്കമായുള്ള ധ്യാനം ഡിസംബർ 12 മുതൽ ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കും

ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്മമസിനൊരുക്കമായുള്ള ധ്യാനത്തിന് പ്രശസ്ത വാഗ്മിയും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ നേതൃത്വം നൽകും. നർമ്മത്തിൽ ചാലിച്ച പ്രഭാക്ഷണങ്ങളിലൂടെ ജനഹൃദയം കീഴടക്കി, കാപ്പിപ്പൊടിയച്ചൻ എന്ന പേരിൽ പ്രസിദ്ധനായ ഫാ. ജോസഫ് നേതൃത്വം നൽക്കുന്ന ധ്യാനം ആരംഭിക്കുന്നത് ഡിസംബർ 12ന് വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിയോടെയാണ്.

ദിവ്യബലിയെ തുടർന്ന് 9 മണി വരെ ധ്യാന പ്രസംഗം ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകിട്ട് 5 മണിയോടെ അവസാനിക്കത്തക്കവിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകുന്നേരം അഞ്ചുമണിക്ക് ധ്യാനം സമാപിക്കും. കുമ്പസാരിക്കുവാനുള്ള അവസരം ധ്യാനത്തിന്റെ വിവിധ ദിനങ്ങളിൽ ഉണ്ടായിരിക്കും.

ഈ ധ്യാനത്തിൽ പങ്കെടുക്കാനായി ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സിജു മുടക്കോടിയിൽ അറിയിച്ചു. വികാരിക്കൊപ്പം അസി. വികാരി. ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം ട്രഷറർ ജെയിംസ് മന്നാകുളത്തിൽ എന്നിവർ ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

Report അനിൽ മറ്റത്തിക്കുന്നേൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...