കേരള വാർത്തശാസ്ത്രീയം

തോന്നിയപോലെ പറക്കുന്ന ഡ്രോണുകളെ വീഴ്ത്താൻ കേരള പോലീസിന്റെ ‘കഴുകൻകണ്ണുകൾ’

തിരുവനന്തപുരം: അനധികൃതമായി പറക്കുന്ന ഡ്രോണുകളെ വീഴ്ത്താൻ ‘കഴുകൻകണ്ണുകൾ’ ഒരുക്കി കേരള പോലീസ്‌. പോലീസിലെ ഡ്രോൺ ഫൊറൻസിക് വിഭാഗം വികസിപ്പിച്ച ‘ഈഗിൾ ഐ’ എന്ന അത്യന്താധുനിക സംവിധാനമാണ് അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകളെ താഴെയിറക്കാൻ തുടങ്ങിയത്.

വാഹനത്തിൽ സ്ഥാപിച്ച ആന്റി ഡ്രോൺ സംവിധാനം അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള ഡ്രോണുകളെ കണ്ടെത്തുകയും പൂർണവിവരം ശേഖരിക്കുകയും ചെയ്യും. അനുമതിയില്ലാത്ത സ്ഥലങ്ങളിൽ പറക്കുന്ന ഡ്രോണുകളെ കണ്ടെത്തിയാൽ അവയുടെ നിയന്ത്രണമേറ്റെടുത്ത് ‌അവിടെനിന്നു മാറ്റും. ജിപിഎസ് ജാമർ മുഖേന അവയെ താഴെയിറക്കി പ്രവർത്തനരഹിതമാക്കും..

പിടിച്ചെടുക്കുന്ന ഡ്രോണുകളുടെയും ഉടമകളുടെയും വിവരം ഫൊറൻസിക് പരിശോധനയിലൂടെ ശേഖരിക്കും. നിയമവിരുദ്ധകാര്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കേസെടുക്കും. ലേസർ സാങ്കേതികവിദ്യയിലൂടെ ഡ്രോണുകളെ ആകാശത്തുവെച്ചുതന്നെ നശിപ്പിക്കാനും ‘ഈഗിൾ ഐ’ക്ക് കഴിയും. ഉയർന്ന സുരക്ഷ വേണ്ട മേഖലയിലും വിഐപി സന്ദർശനഘട്ടങ്ങളിലുമാണ് ആന്റി ഡ്രോൺ വാഹനം പ്രധാനമായും പ്രയോജനപ്പെടുത്തുക.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...