കായികംകൗതുകങ്ങൾ

ഇനിയെങ്കിലും ഇന്ത്യൻ വനിതാ ടീം അംഗങ്ങൾക്ക് ജങ്ക് ഫുഡ് അനുവദിച്ചുകൂടെ എന്ന് അമിതാഭ് ബച്ചൻ; മറുപടി നൽകി കോച്ച്

അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന ജനപ്രിയ ടെലിവിഷന്‍ ഷോയായ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ (കെബിസി) ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ വനിതാ ടീം അംഗങ്ങൾ അതിഥികളായെത്തിയിരുന്നു. ടീം അംഗങ്ങളുമായുള്ള അമിതാഭ് ബച്ചൻ്റെ രസകരമായ സംഭാഷണം ഇപ്പോൾ ശ്രദ്ധനേടുകയാണ്. ടീം അംഗങ്ങൾ ജങ്ക് ഫുഡ് കഴിക്കുന്നതിനെക്കുറിച്ച് അമിതാഭ് ബച്ചൻ തമാശയായി സംസാരിച്ചതാണ് വൈറലാകുന്നത്.

ടൂർണമെൻ്റിനിടെ പോലും കളിക്കാർ ജങ്ക് ഫുഡ് കഴിക്കാറുണ്ടോ എന്ന് ബച്ചൻ ടീമിനെ കളിയാക്കിയപ്പോൾ, ‘ഇല്ല സർ, കോച്ച് സമ്മതിക്കില്ല. കോച്ചിനോട് ചോദിക്കൂ” എന്ന് ഷഫാലി വർമ്മ മറുപടി നൽകി.

തുടർന്ന് സ്നേഹ റാണ, ടീം അംഗങ്ങൾ കോച്ചിനെക്കൊണ്ടും കൃത്യമായ ഭക്ഷണക്രമം പിന്തുടരാന്‍ നിർബന്ധിക്കാറുണ്ടെന്ന് തമാശയായി പറഞ്ഞു. ഇതിന് പിന്നാലെ ലോകകപ്പ് വിജയത്തിനുശേഷം പിസ്സ കഴിച്ചാണോ  ടീം ആഘോഷിച്ചതെന്നും ബച്ചൻ ചോദിച്ചു. പിന്നീട് അദ്ദേഹം പരിശീലകൻ അമോൽ മസുംദാറിൻ്റെ നേർക്ക് തിരിഞ്ഞ് ഇപ്പോൾ അവർ ലോകകപ്പ് ജയിച്ചല്ലോ. ഇനി അവർക്ക് ജങ്ക് ഫുഡ് കഴിക്കാൻ അനുവാദം നൽകൂ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽഇല്ലെന്ന് മറുപടി നൽകാനും കോച്ച് മടിച്ചില്ല.

നായിക ഹർമൻപ്രീത് കൗർ, ഹർലീൻ ഡിയോൾ, റിച്ച ഘോഷ്, ഷഫാലി വർമ്മ, ദീപ്തി ശർമ്മ, സ്നേഹ റാണ, കൂടാതെ മുഖ്യ പരിശീലകൻ അമോൽ മസുംദാർ എന്നിവരാണ് ഷോയിൽ പങ്കെടുത്തത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...