പ്രധാന വാർത്ത

ശ്രീലങ്കയിൽ ബെയ്‌ലി പാലമുണ്ടാക്കാൻ ഇന്ത്യ, ഡിറ്റ് വാ നാശംവിതച്ച ശ്രീലങ്കയെ ചേർത്തുപിടിച്ച് രാജ്യം

കൊളംബോ: ഡിറ്റ്‍വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയം കനത്തനാശം വിതച്ച ശ്രീലങ്കയിലേക്ക് ബെയ്‌ലി പാലം നിർമിക്കാനുള്ള സംവിധാനവും 500 ജലശുദ്ധീകരണ യൂണിറ്റുകളും എത്തിച്ച് ഇന്ത്യ.വ്യോമസേനയുടെ സി-17 ഗ്ലോബർമാസ്റ്റർ വിമാനത്തിലാണ് ബുധനാഴ്ച ഇവയെല്ലാം കൊളംബോയിലെത്തിച്ചതെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം പറഞ്ഞു.

പാലം പണിയാനുള്ള എൻജിനിയർമാരും ദുരിതബാധിതരെ സഹായിക്കാനുള്ള ഡോക്ടർമാരുമുൾപ്പെട്ട 22 അംഗ സംഘവും ഒപ്പമുണ്ട്. മുൻകൂട്ടി നിർമിച്ച ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാൻ കഴിയുന്നതുമായ താത്കാലിക പാലമാണ് ബെയ്‌ലി. പ്രളയത്തിൽ പാലങ്ങൾ തകർന്നയിടങ്ങളിൽ ബെയ്‌ലി സ്ഥാപിച്ച് കൂടുതൽ ദുരിതാശ്വാസമെത്തിക്കാൻ അതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞയാഴ്ചയുണ്ടായ പ്രളയത്തിൽ ഇതുവരെ 479 പേർ മരിച്ചു. 350 പേരെ കാണാതായി. ഇപ്പോഴും പലജില്ലകളും ഒറ്റപ്പെട്ടുകിടക്കുകയാണ്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...