അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

യുഎസിൽ വർക്ക് പെർമിറ്റ് കാലാവധി കുറച്ചു; അഞ്ചു വർഷം എന്നത് പരമാവധി 18 മാസമായി

വാഷിങ്ടൺ: യുഎസിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം കുടിയേറ്റ നടപടിക്രമങ്ങൾ കർശനമാക്കുന്നു. യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് അഭയാർഥികൾക്കും മറ്റ് നിയമപരമായ സംരക്ഷണം ലഭിച്ച കുടിയേറ്റക്കാർക്കുമുള്ള എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റിന്റെ കാലാവധി കുറയ്ക്കും. ഗ്രീൻ കാർഡിന് അപേക്ഷിച്ചവർക്കും ഈ മാറ്റം ബാധകമാകും. ഇതിലൂടെ തട്ടിപ്പുകൾ തടയാനും രാജ്യത്തിന് അപകടകാരികളായവരെ കണ്ടെത്താനും സാധിക്കുമെന്ന് അധികൃതർ പറയുന്നു.യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസ് നൽകുന്ന വർക്ക് പെർമിറ്റാണ് എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് (ഇഎഡി). യുഎസിലേക്ക് കുടിയേറുന്ന ചില വിഭാഗക്കാർക്ക് രാജ്യത്ത് നിയമപരമായി ജോലി ചെയ്യാൻ ഇഎഡി അനുവദിക്കുന്നു. നിലവിൽ അഞ്ച് വർഷമാണ് ഇഎഡിക്ക് സാധുതയുള്ളത്. എന്നാൽ പുതിയ നിയമം അനുസരിച്ച് ഇത് പരമാവധി 18 മാസമായി ചുരുക്കും. ഇതുവഴി ഇഎഡി പുതുക്കാൻ അപേക്ഷിക്കുമ്പോൾ കുടിയേറ്റക്കാരെ കൂടുതൽ തവണ പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് അറിയിച്ചു.

ഡിസംബർ അഞ്ച് വെള്ളിയാഴ്ചയ്ക്ക് ശേഷം സമർപ്പിക്കുന്ന എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് അപേക്ഷകൾക്കും അന്ന് നിലവിലുള്ള അപേക്ഷകൾക്കും പുതിയ നയം ബാധകമാകും. അഭയാർഥികൾ, അഭയം ലഭിച്ചവർ, നാടുകടത്തൽ തടഞ്ഞവർ, അഭയം ലഭിക്കുന്നതിനോ അല്ലെങ്കിൽ നാടുകടത്തൽ തടയുന്നതിനോ ഉള്ള അപേക്ഷകൾ തീർപ്പാക്കാത്തവർ, ഐഎൻഎ 245 പ്രകാരം സ്റ്റാറ്റസ് മാറ്റുന്നതിനുള്ള അപേക്ഷകൾ തീർപ്പാക്കാത്തവർ തുടങ്ങിയവർക്കാണ് ഇത് ബാധകമാകുക.

ഡിസംബർ അഞ്ച് വെള്ളിയാഴ്ചയ്ക്ക് ശേഷം സമർപ്പിക്കുന്ന എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് അപേക്ഷകൾക്കും അന്ന് നിലവിലുള്ള അപേക്ഷകൾക്കും പുതിയ നയം ബാധകമാകും. അഭയാർഥികൾ, അഭയം ലഭിച്ചവർ, നാടുകടത്തൽ തടഞ്ഞവർ, അഭയം ലഭിക്കുന്നതിനോ അല്ലെങ്കിൽ നാടുകടത്തൽ തടയുന്നതിനോ ഉള്ള അപേക്ഷകൾ തീർപ്പാക്കാത്തവർ, ഐഎൻഎ 245 പ്രകാരം സ്റ്റാറ്റസ് മാറ്റുന്നതിനുള്ള അപേക്ഷകൾ തീർപ്പാക്കാത്തവർ തുടങ്ങിയവർക്കാണ് ഇത് ബാധകമാകുക.

യുഎസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കാൻ എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റിന്റെ കാലാവധി കുറയ്ക്കുന്നത് സഹായിക്കുമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർ ജോസഫ് എഡ്‌ലോ പ്രസ്താവനയിൽ പറഞ്ഞു. മുൻ ഭരണകൂടം രാജ്യത്തേക്ക് പ്രവേശിപ്പിച്ച ഒരു വിദേശി നമ്മുടെ തലസ്ഥാനത്ത് നാഷണൽ ഗാർഡ് അംഗങ്ങൾക്കെതിരെ നടത്തിയ ആക്രമണത്തിന് ശേഷം, വിദേശികളെ ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് കൂടുതൽ വ്യക്തമായിരിക്കുകയാണെന്നും എഡ്‌ലോ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ച വാഷിങ്ടൺ ഡിസിയിൽ രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്കെതിരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ഈ മാറ്റമെന്നത് ശ്രദ്ധേയമാണ്. ആക്രമണം നടത്തിയ അഫ്ഗാൻ പൗരൻ റഹ്മത്തുള്ള ലഖൻവാൾ 2021 സെപ്റ്റംബറിൽ ബൈഡൻ ഭരണകൂടത്തിന്റെ കാലത്താണ് യുഎസിൽ പ്രവേശിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അഭയാർഥി അപേക്ഷ അംഗീകരിച്ചത് ട്രംപ് ഭരണകൂടത്തിന്റെ കാലത്ത്, ഈ വർഷം ഏപ്രിൽ മാസമായിരുന്നു.

വാഷിങ്ടൺ ഡിസിയിൽ നടന്ന വെടിവെപ്പിൽ ഒരു നാഷണൽ ഗാർഡ് അംഗം കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിരുന്നു. ഇതിനു പിന്നാലെ ട്രംപ് ഭരണകൂടം കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു.
ചില കുടിയേറ്റക്കാർക്ക് യുഎസിൽ പ്രവേശിക്കുന്നതിനോ നിയമപരമായി താമസിക്കുന്നതിനോ ഉള്ള മാർഗങ്ങൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് മേൽനോട്ടം വഹിക്കുന്ന എല്ലാ അഭയാർഥി അപേക്ഷകളും ഭരണകൂടം മരവിപ്പിച്ചിട്ടുണ്ട്. അഫ്ഗാൻ പൗരന്മാർ സമർപ്പിച്ച വിസ, കുടിയേറ്റ അപേക്ഷകൾ നിർത്തിവെച്ചിട്ടുണ്ട്. ട്രംപിന്റെ യാത്രാ നിരോധന പട്ടികയിലുള്ള 19 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ നിയമപരമായ കുടിയേറ്റ അപേക്ഷകളും പൗരത്വം നൽകുന്ന ചടങ്ങുകളും നിർത്തിവെച്ചിട്ടുണ്ട്. യാത്രാ നിരോധനം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഭരണകൂടം ആലോചിക്കുന്നുണ്ട്. രാജ്യങ്ങളുടെ എണ്ണം 30 ആയി ഉയർത്തുന്നത് പരിഗണിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു.

അതേമയം ഇഎഡിയുടെ കാലാവധി കുറയ്ക്കാനുള്ള നീക്കം യുഎസിലെ കുടിയേറ്റക്കാരെയും അഭയം തേടുന്നവരെയും കാര്യമായി ബാധിക്കും. കുടിയേറ്റക്കാർക്ക് അവരുടെ തൊഴിൽ നിലനിർത്തുന്നതിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...