അമേരിക്കൻ വാർത്തശാസ്ത്രീയം

ഡാളസ്-ഫോർട്ട് വർത്തിൽ ആമസോൺ ഡ്രോൺ ഡെലിവറി ആരംഭിച്ചു

ഡാളസ്‌: അമേരിക്കയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ആമസോൺ, ഡാളസ്-ഫോർട്ട് വർത്ത് (ഡി-എഫ്-ഡബ്ല്യു) മേഖലയിൽ ഡ്രോൺ ഡെലിവറി സർവീസ് ആരംഭിച്ചു.

നോർത്ത് ടെക്സസിലെ റിച്ചാർഡ്‌സണിലാണ് ആദ്യമായി ഈ സേവനം ലഭ്യമാകുക. പ്രദേശത്തെ ഉപയോക്താക്കൾക്ക് പതിനായിരക്കണക്കിന് സാധനങ്ങൾ ഒരു മണിക്കൂറിനുള്ളിൽ ഡ്രോൺ വഴി ലഭിക്കും.

5 പൗണ്ട് (ഏകദേശം 2.26 കിലോ) വരെ ഭാരമുള്ള പാക്കേജുകൾ വിതരണ കേന്ദ്രത്തിന്റെ 7-8 മൈൽ ചുറ്റളവിൽ ഡെലിവർ ചെയ്യും. ആമസോൺ പ്രൈം അംഗങ്ങൾക്ക് 4.99 ഡോളറാണ് ഡെലിവറി നിരക്ക്.

താരതമ്യേന തുറന്ന റെഗുലേറ്ററി അന്തരീക്ഷം, നല്ല കാലാവസ്ഥ എന്നിവ കാരണം ഡി-എഫ്-ഡബ്ല്യു പ്രദേശം ഡ്രോൺ കമ്പനികളെ ആകർഷിക്കുന്നുണ്ട്. വാൾമാർട്ടും ഈ രംഗത്ത് സജീവമാണ്.

വാക്കോ, സാൻ അന്റോണിയോ (ടെക്സസ്), ടോളെസൺ (അരിസോണ), പോണ്ടിയാക് (മിഷിഗൺ), റസ്കിൻ (ഫ്ലോറിഡ) എന്നിവിടങ്ങളിലും ആമസോൺ ഡ്രോൺ ഡെലിവറി സേവനം അവതരിപ്പിച്ചിട്ടുണ്ട്. 
 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...