അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

വിമാനത്തിൽ പരുക്കേറ്റ ഇന്ത്യക്കാരിയുടെ പരാതി നാലു മാസത്തിലധികം വൈകി; നഷ്ടപരിഹാര കേസ് കോടതി തള്ളി

ഡെട്രോയിറ്റിൽ നിന്നു പാരീസ് വഴി മുംബൈയ്ക്കു പറന്ന ഇന്ത്യൻ വംശജ സരളാ നായർ യാത്രയ്ക്കിടയിൽ പരുക്കേറ്റതിന്റെ പേരിൽ ഡെൽറ്റ എയർലൈൻസിനെതിരെ നൽകിയ കേസ് യുഎസ് ഫെഡറൽ കോടതി തള്ളി. മോൺട്രിയൽ കൺവെൻഷൻ അനുസരിച്ചു പരാതി നൽകേണ്ട സമയം കഴിഞ്ഞു പോയെന്നു കോടതി ചൂണ്ടിക്കാട്ടി.

2023 ഫെബ്രുവരി 3നു പറക്കുമ്പോൾ മറ്റൊരു യാത്രക്കാരന്റെ ഓവർഹെഡ് ബാഗേജ് വിമാന സ്റ്റാഫ് എടുത്തപ്പോൾ അതു തന്റെ തലയിലടിച്ചു പരുക്കേറ്റു എന്നായിരുന്നു സരളാ നായരുടെ പരാതി.

പരുക്കേറ്റ സരളാ നായരെ വിമാനത്തിൽ ഉണ്ടായിരുന്ന ഡോക്ടർ പരിശോധിച്ചിരുന്നു. അവർക്കു അടിയന്തര വൈദ്യ സഹായം വേണമെന്നു കണ്ടതിനെ തുടർന്ന് ഡിട്രോയിറ്റ്‌ ഗേറ്റിൽ നിന്ന് ആശുപത്രിയിലേക്കു നീക്കി.

സരളാ നായർ പരാതി നൽകിയത് 2025 ജൂൺ 20നാണെന്ന് ഡിസംബർ 2ലെ ഉത്തരവിൽ കോടതി പറഞ്ഞു. 2025 ഫെബ്രുവരി 5നു പരാതി നൽകേണ്ടതായിരുന്നു എന്നാണ് യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ്‌ റോബർട്ട് ജെ. വൈറ്റ് പറഞ്ഞത്. എന്നാൽ അവർ നാലു മാസത്തിലധികം വൈകി.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...