അമേരിക്കൻ വാർത്തശാസ്ത്രീയം

അലർജി ആശങ്ക: എട്ട് സംസ്ഥാനങ്ങളിൽ നിന്ന് റിറ്റ്സ് ക്രാക്കർ തിരിച്ചുവിളിക്കാൻ നിർദേശം

ന്യൂജഴ്‌സി : അലർജിയുണ്ടാക്കാൻ സാധ്യതയുള്ള നിലക്കടലയുടെ (peanut) സാന്നിധ്യം കാരണം റിറ്റ്സ് പീനട്ട് ബട്ടർ ക്രാക്കർ സാൻഡ്‌വിച്ചുകൾ (RITZ Peanut Butter Cracker Sandwiches) എട്ട് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചുവിളിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) ഉത്തരവിട്ടു.

ചീസ് ക്രാക്കർ എന്ന് തെറ്റായി ലേബൽ ചെയ്ത പായ്ക്കറ്റുകളിൽ നിലക്കടല അടങ്ങിയ പീനട്ട് ബട്ടർ ക്രാക്കറുകളാണ് ഉൾപ്പെട്ടത്. ഇത് നിലക്കടല അലർജിയുള്ളവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ജീവന് ഭീഷണിയോ ഉണ്ടാക്കാം.

ന്യൂജഴ്‌സി, ന്യൂയോർക്ക്, പെൻസിൽവേനിയ, ജോർജിയ, അർകെൻസ, മിസോറി, ഓക്‌ലഹോമ, അലബാമ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത റീട്ടെയിൽ കടകളിലാണ്, വാൾമാർട്ട് (Walmart) ഉൾപ്പെടെ, ഈ ഉൽപന്നം വിറ്റഴിച്ചത്.

അലർജിയുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികൂല പ്രതികരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, സുരക്ഷ ഉറപ്പാക്കാനാണ് തിരിച്ചുവിളിക്കൽ നടപടി. നിലക്കടല അലർജിയുള്ളവർ ഈ റീക്കോൾ ചെയ്ത ക്രാക്കർ സാൻഡ്‌വിച്ചുകൾ ഭക്ഷിക്കരുതെന്ന് എഫ്ഡിഎ നിർദേശിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...