അമേരിക്കൻ വാർത്ത

ഡബ്ലിയൂഎംസി അമേരിക്ക റീജിയന്‍ ടാക്‌സ് സെമിനാര്‍ സംഘടിപ്പിക്കുന്നു

ന്യൂ ജഴ്സി  :  ഡബ്ലിയൂഎംസി അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തില്‍ പി ടി തോമസ് നയിക്കുന്ന ടാക്‌സ് സെമിനാര്‍ സൂം മീറ്റിംഗ് മുഖേനെ ഡിസംബര്‍ 4 വ്യാഴാഴ്ച  വൈകുന്നേരം എട്ടു മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു.

‘ബിഗ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ടാക്‌സ് ആക്ട് ‘ എന്ന വിഷയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ പുതിയ ടാക്‌സ് നിയമങ്ങള്‍, ഡിഡക്ഷന്‍ , ക്രെഡിറ്റ് മുതലായവയാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

ചോദ്യ ഉത്തരത്തിനുള്ള അവസരവും പ്രോഗ്രാമില്‍ ഉണ്ടായിരിക്കും.

WMC അമേരിക്ക റീജിയന്‍ ചെയര്‍മാന്‍  ജേക്കബ് കുടശ്ശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി എമി ഉമ്മച്ചന്‍, ട്രഷറര്‍ ബാബു ചാക്കോ , വിപി അഡ്മിന്‍ സക്കറിയ മത്തായി എന്നിവരോടൊപ്പം  മറ്റു എക്‌സിക്യൂട്ടീവ് , ഫോറം പ്രതിനിധികളാണ് പരിപാടിയുടെ വിജയത്തിനായി ചുക്കാന്‍ പിടിക്കുന്നത്.

പ്രോഗ്രാമിന്  WMC ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, പ്രസിഡന്റ് ബേബി മാത്യു സോമതീരം, ജനറല്‍ സെക്രട്ടറി മൂസ കോയ, ഗ്ലോബല്‍ ഗുഡ് വില്‍ അംബാസഡര്‍ ജോണി കുരുവിള, ട്രഷര്‍ തോമസ് ചെല്ലേത് എന്നിവര്‍ വിജയാശംസകള്‍ അറിയിച്ചു.

WMC  അമേരിക്ക റീജിയന്‍ വനിതാ ഫോറം സെക്രട്ടറി ഡോ ചാരി വണ്ടന്നൂര്‍  സെമിനാറില്‍ എം സി  കര്‍ത്തവ്യം നിര്‍വഹിക്കും.

WMC അമേരിക്ക റീജിയന്‍,  പ്രവാസി സമൂഹത്തിനു ഉപകാരപ്രദമായ ഇത്തരം വിജ്ഞാനപ്രദമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...