അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ ഇലക്ഷൻ ഡിബേറ്റ് ഡിസംബർ 7ന്

ഹ്യൂസ്റ്റൺ: സ്വന്തമായ ആസ്ഥാനവും ആസ്തിയും ഉള്ള, അംഗസംഖ്യയിലും,
പ്രവർത്തനത്തിലും മികവു പുലർത്തുന്ന അമേരിക്കയിലെ ഒരു പ്രമുഖ മലയാളിസംഘടനയാണ് മാഗ്. ഫോമാ, ഫൊക്കാന തുടങ്ങിയ അസോസിയേഷനുകളിലും മാഗ് സജീവ സാന്നിധ്യമാണ് വഹിക്കുന്നത്.

ഇലക്ഷൻ നോമിനേഷനുകൾ അവസാന നിമിഷം പിൻവലിക്കുന്ന തീയതി
കഴിഞ്ഞപ്പോൾ കിട്ടിയ വിവരമനുസരിച്ച് രണ്ട് ശക്തമായ പാനലുകൾ ആണ്
ഇപ്രാവശ്യത്തെ മാഗ് ഇലക്ഷൻ ഗോദയിൽ കൊമ്പ് കോർക്കുന്നത്. ചാക്കോ
തോമസ് നേതൃത്വം കൊടുക്കുന്ന ടീം ഹാർമണി, റോയി മാത്യു നേതൃത്വം
കൊടുക്കുന്ന ടീം യുണൈറ്റഡ്. രണ്ടു പാനലുകാരും വിജയം
ലക്ഷ്യമാക്കി തീപാറുന്ന പ്രചാരണ തിരക്കിലാണ്. ഇവിടുത്തെ സംഘടനാ ഇലക്ഷൻ നിരീക്ഷകരുടെ അഭിപ്രായത്തിൽ നിലവിൽ ഇരു പാനലുകാരും ഒപ്പത്തിനൊപ്പമാണ്.

ഈ അവസരത്തിൽ പതിവുപോലെ ഒരു സ്വതന്ത്രവേദിയായ കേരള ഡിബേറ്റ് ഫോറം യുഎസ്എ.യുടെ ആഭിമുഖ്യത്തിൽ സ്ഥാനാർത്ഥികളെയും മറ്റു താല്പര്യമുള്ള എല്ലാ വ്യക്തികളെയും ഉൾപ്പെടുത്തി ഒരു സ്വതന്ത്ര നിഷ്പക്ഷ സൗഹാർദ്ദ സംവാദവും ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു.

ഡിസംബർ 7, ഞായർ വൈകുന്നേരം 3:30നു (CENTRAL TIME). ഹൂസ്റ്റണിലെ
മിസോറി സിറ്റിയിലുള്ള അപ്പനാ ബസാർ ഓഡിറ്റോറിയത്തിലാണ് (2437 FM 1092 Road, Missouri City TX 77459) പരിപാടി. നേരത്തെതന്നെ രണ്ടു പാനലുകാരും ഓരോ ബ്ലോക്ക് ആയി സ്ഥാനം പിടിക്കേണ്ടതാണ്. കൂടാതെ സ്വതന്ത്ര മത്സരാർത്ഥികൾ ഉണ്ടെങ്കിൽ അവരും സ്വതന്ത്ര വേദിയിൽ ഇരിപ്പുറപ്പിക്കേണ്ടതാണ്.

സ്ഥാനാർത്ഥികൾക്കു സ്വയം പരിചയപ്പെടുത്തുവാനും അംഗങ്ങൾക്കും
പൊതുജനങ്ങൾക്കും പത്രമാധ്യമ പ്രതിനിധികൾക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും ചോദ്യങ്ങൾ ചോദിക്കുവാനും ഉള്ള അവസരം
ഉണ്ടായിരിക്കുമെന്ന് കേരള ഡിബേറ്റ് ഫോറം യുഎസ്എ അറിയിച്ചു.

കേരള ഡിബേറ്റ് ഫോറം യുഎസ്എ വളരെ കാലമായി അനവധി ഡിബേറ്റുകളും ഓപ്പൺ ഫോറമുകളും വളരെ വിജയകരവും മാതൃകാപരവും ആയി നിർവഹിച്ചിട്ടുണ്ട്. ഈ ഡിബേറ്റ് ഓപ്പൺ ഫോറം യോഗ പരിപാടികൾ തൽസമയം ഫെയ്സ്ബുക്ക്, യൂട്യൂബ് മീഡിയകളിൽ ലൈവായി കാണാവുന്നതാണ്. എല്ലാ മീഡിയക്കും ഭാഗികമായോ പൂർണമായോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : എ.സി.ജോർജ് – 832 703 5700,

അജു ജോൺ വാരിക്കാട് – 832 846 0763

തോമസ് ഓലിയാൻകുന്നേൽ – 713 679 9950

Report ഏ. സി. ജോർജ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...