കുട്ടി വാർത്ത

കായോ പൂവോ അല്ല; മരം നിറയെ ഉപയോഗിച്ച ഡയപ്പറുകൾ, പിന്നാലെ വിമർശനം

ലക്‌നൗ: പൗരബോധമെന്നത് ഓരോ വ്യക്തിയും പരിശീലിക്കേണ്ട കാര്യമാണ്. അധികാരകേന്ദ്രങ്ങൾ മാലിന്യ സംസ്‌കരണത്തിൽ വീഴ്ച വരുത്തുന്നുവെന്ന് പറയുമ്പോൾ പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപത്തിൽ നമ്മൾ പങ്കാളികളാകുന്നില്ലെന്ന് ഉറപ്പിക്കാൻ ഓരോരുത്തർക്കും കഴിയണം. അത്തരത്തിൽ ഇന്ത്യയിൽ പൗരബോധത്തെക്കുറിച്ച് വിശാലമായ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ.

ഇരുനിലകെട്ടിടത്തിന് പുറത്തുള്ള ഒരു മരത്തിൽ ഉപയോഗിച്ച ഡയപ്പറുകൾ തൂങ്ങികിടക്കുന്നതിന്റെയും താഴെ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്റെയും ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നാണ് കരുതുന്നത്. സുസ്ഥിര ജീവിത ശൈലിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ചെയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ശ്വേത കതാരിയയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്.

ഇരുനില വീടിന്റെ ഷോട്ടോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീടിന് പുറത്തുള്ള പൊതുവഴിക്ക് അരികിലായി നിൽക്കുന്ന മരത്തിൽ നിറയെ ഡയപ്പറുകൾ തൂങ്ങികിടക്കുന്നതാണ് പിന്നീട് കാണിക്കുന്നത്. ഇരുനില വീട്ടിൽ താമസിക്കുന്ന കുടുംബത്തിൽ ഒരു കുഞ്ഞുണ്ടെന്ന് വീഡിയോയിൽ പറയുന്നുണ്ട്.

ഡയപ്പറുകൾ സംസ്‌കരിക്കുന്നത് വളരെ വെല്ലുവിളി നേരിടുന്ന കാര്യമാണ്. തുണി കൊണ്ടുള്ള ഡയപ്പറുകൾ ഉപയോഗിക്കുന്നത് ഈ പ്രതിസന്ധികൾ കുറയ്‌ക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത് പരിസ്ഥിതിയെ മോശമായി ബാധിക്കില്ലെന്നും കുട്ടികളുടെ ചർമ്മത്തിന് സംരക്ഷണം നൽകുമെന്നും അവർ പറയുന്നു. കൂടാതെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന ഹീനമായ പ്രവർത്തിയെ ശക്തമായ ഭാഷയിലാണ് സോഷ്യൽമീഡിയ വിമർശിക്കുന്നത്.

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

എഴുന്നേറ്റുനിന്ന് കുട്ടി, സീറ്റ് ബെൽറ്റ് ഇടില്ലെന്ന് വാശി; വിമാനം റദ്ദാക്കി, കുടുങ്ങി യാത്രക്കാർ

വിക്ടോറിയ: യാത്രക്കാരനായ കുട്ടി സീറ്റ് ബെൽറ്റിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി. വിക്ടോറിയയിൽനിന്ന് ടൊറന്റോയിലേക്ക് പോകേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ്...

അമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസർ ഇനി അമേരിക്കൻ മലയാളി നേഥൻ തോമസ്

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയും കേരള വംശജനുമായ നേഥൻ തോമസ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾസിനിമ

സ്‌പൈഡര്‍മാന്‍ വീണ്ടും വരും; അഞ്ചാംഭാഗം സ്ഥിരീകരിച്ച് മാര്‍വല്‍ സ്റ്റുഡിയോസ് 

സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’യുടെ വിജയത്തിന് പിന്നാലെ അഞ്ചാം ഭാഗം പുറത്തിറങ്ങുമെന്ന സ്ഥിരീകരണവുമായി നിർമാതാക്കൾ. മാർവൽ...

കുട്ടി വാർത്തകൗതുകങ്ങൾസിനിമ

പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; ജനാധിപത്യ രാജ്യത്തിൽ ചോദ്യം ചെയ്യാനും ശബ്ദമുയർത്താനും അവകാശമുണ്ട് : വിസ്മയ മോഹൻലാൽ

ഡൽഹി ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മോഹൻലാലിന്റെ മകളും നടിയുമായ...