അമേരിക്കൻ വാർത്ത

ട്രക്ക് അപകടത്തിൽ ഓറിഗണിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ പൗരനെതിരെ നരഹത്യാക്കുറ്റം

ഓറിഗൺ: ഓറിഗണിൽ ഉണ്ടായ ട്രക്ക് അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 32 കാരനായ ഇന്ത്യൻ പൗരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ച ഇന്ത്യൻ പൗരനായ രാജിന്ദർ കുമാറിനെതിരെയാണ് നരഹത്യാക്കുറ്റം ചുമത്തിയിരിക്കുന്നത്. അപകടത്തിൽ നവദമ്പതികളായ വില്യം മൈക്കിൾ കാർട്ടർ (25), ജെന്നിഫർ ലിൻ ലോവർ (24) എന്നിവരാണ് മരിച്ചത്.

നവംബർ 24ന് രാത്രി ഓറിഗണിലെ ഡെഷൂട്ട്സ് കൗണ്ടിയിലാണ് അപകടമുണ്ടായത്. രാജിന്ദർ ഓടിച്ച സെമി-ട്രക്ക്, റോഡിന് കുറുകെയായി നിന്നതാണ് അപകടത്തിന് കാരണം. രണ്ട് പാതകളും തടസ്സപ്പെടുത്തിക്കൊണ്ടാണ് വണ്ടി നിന്നിരുന്നത്. ഇതിനിടെ വന്ന കാർ ട്രക്കിൽ ഇടിക്കുകയും കാറിലുണ്ടായിരുന്നവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്‌തു. അപകടത്തിൽ രാജിന്ദർ കുമാറിന് പരിക്കുകളില്ല.

അതേസമയം, അപകടം നടന്ന സ്ഥലത്ത് അടിയന്തര മുന്നറിയിപ്പ് ഉപകരണങ്ങളോ വെളിച്ചമോ ഇല്ലാതിരുന്നത് അപകടത്തിന് കാരണമായി എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തെത്തുടർന്ന് ഏകദേശം ഏഴ് മണിക്കൂറോളം ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. അശ്രദ്ധമൂലമുള്ള നരഹത്യാക്കുറ്റം, അപകടകരമായ സാഹചര്യം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങളാണ് രാജിന്ദർ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളെ ഡെഷൂട്ട്സ് കൗണ്ടി ജയിലിൽ അടച്ചു.

2022 നവംബർ 28-ന് അരിസോണയിലെ ലൂക്ക്‌വില്ലെ വഴി ഇയാൾ യു.എസിൽ നിയമവിരുദ്ധമായി പ്രവേശിച്ചതാണെന്ന് യു.എസ്. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. ഇതേ തുടർന്ന് അനധികൃതമായി രാജ്യത്ത് പ്രവേശിച്ച രാജിന്ദർ കുമാറിന് കാലിഫോർണിയയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മോട്ടോർ വെഹിക്കിൾസ് ഒരു കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് നൽകിയതിനെ ഡിഎച്ച്എസ് വിമർശിച്ചു.

അഭയാർഥികൾക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയക്കാരുടെ നടപടി കാരണം നിയമവിരുദ്ധമായി കുടിയേറിയവർ അമേരിക്കൻ റോഡുകളിൽ അപകടകരമായ രീതിയിൽ ട്രക്ക് ഓടിക്കുന്നത് അനുവദിക്കപ്പെടുന്നു എന്ന വിമർശനവും സംഭവത്തെ തുടർന്ന് ഉടലെടുത്തിരിക്കുകയാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...

അമേരിക്കൻ വാർത്ത

ഡാളസ് സെന്റ് പോൾസ് മാർത്തോമാ കൺവെൻഷന് പ്രൗഢഗംഭീര തുടക്കം

ഡാളസ്: വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പുതിയ അനുഭവങ്ങളിലേക്ക് വിശ്വാസികളെ നയിച്ചുകൊണ്ട് ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ...