കേരള വാർത്തപ്രധാന വാർത്ത

സർക്കാർ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ; കാണാൻ 20,000 രൂപ, സൈബർ സെൽ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം കൈരളി, ശ്രീ, നിള എന്നീ സർക്കാർ തിയേറ്ററുകളിലെ സി സി ടി വി ദൃശ്യങ്ങൾ ചോർത്തി അശ്ലീല വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. സിനിമ കാണാനെത്തിയ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടത്. ഈ ദൃശ്യങ്ങൾ പെയ്ഡ് സൈറ്റുകളിലാണ് പ്രചരിക്കുന്നത്.

സംഭവത്തിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും (കെ എസ് എഫ് ഡി സി) ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളിൽ കാണുന്ന തിയേറ്ററിലെ സീറ്റുകളിൽ കെ എസ് എഫ് ഡി സി യുടെ ലോഗോയടക്കമുണ്ട്. തിരുവനന്തപുരത്തെ ആളൊഴിഞ്ഞ തിയേറ്ററിൽ സിനിമ തുടങ്ങിക്കഴിഞ്ഞ് ഒരു പുരുഷനും സ്ത്രീയും അടുത്തിടപഴകുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സുരക്ഷാ വീഴ്ചയും വില്പനയും

സി സി ടി വി ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ എടുക്കുകയോ അല്ലെങ്കിൽ ജീവനക്കാർ ചോർത്തിയതോ ആയിരിക്കാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ക്ലൗഡിൽ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ ഡിഫോൾട്ട് പാസ്‌വേർഡ് ഉപയോഗിച്ച് ചോർത്തുകയായിരുന്നു. ‘admin123’ പോലുള്ള അതീവ ദുർബലമായ പാസ്‌വേഡുകളാണ് സുരക്ഷിതമല്ലാത്ത പല സി സി ടി വി സംവിധാനങ്ങളിലും ഉപയോഗിക്കാറ്.

നൂറുകണക്കിന് വീഡിയോകളാണ് ചോർന്നിരിക്കുന്നത്. ഇത്തരത്തിൽ ചോർത്തുന്ന ദൃശ്യങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകൾ വഴി 20,000 രൂപയ്ക്കു വരെ ആളുകൾ വാങ്ങുന്നുവെന്നാണ് റിപ്പോർട്ട്. വീഡിയോകൾ എക്‌സിൽ (Twitter) പോസ്റ്റ് ചെയ്ത ശേഷം കൂടുതൽ ദൃശ്യങ്ങൾ ലഭിക്കാൻ ടെലിഗ്രാം ചാനൽ സന്ദർശിക്കുക എന്ന സന്ദേശമാണ് നൽകുന്നത്. ചിലർ ദൃശ്യങ്ങൾക്കായി പണം അടച്ചതിൻ്റെ സ്‌ക്രീൻഷോട്ടുകളും പ്രചരിക്കുന്നുണ്ട്.

ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യം

ഗുജറാത്തിലെ രാജ്‌കോട്ടിൽ പ്രസവ വാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിന് പിന്നാലെ ഇതേരീതിയിലുള്ള ഗുരുതര സുരക്ഷാ വീഴ്ചയാണ് തിരുവനന്തപുരത്ത് സംഭവിച്ചിരിക്കുന്നത്. സി സി ടി വി സ്ഥാപിച്ച കെൽട്രോൺ പുറത്തുപോകാൻ സാധ്യതയില്ലെന്നാണ് കെ എസ് എഫ് ഡി സി പ്രതികരിച്ചതെങ്കിലും, സുരക്ഷിതമായ പാസ്‌വേഡ് നൽകാതെ സ്ഥാപിച്ചിരിക്കുന്ന സി സി ടി വി കൾ ഹാക്കർമാർക്ക് അനായാസം തുറക്കാവുന്ന വാതിലുകളാണെന്ന് സൈബർ പോലീസ് പറയുന്നു.

സ്വകാര്യത ലേലം വിളിക്കപ്പെടാതിരിക്കാൻ താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു:

പാസ്‌വേഡ് മാറ്റുക: ‘admin123’, ‘password’ തുടങ്ങിയ കമ്പനി നൽകുന്ന ഡിഫോൾട്ട് പാസ്‌വേഡുകൾ മാറ്റുക.

സ്വകാര്യ ഇടങ്ങൾ: വസ്ത്രം മാറുന്ന മുറികൾ, ബെഡ്‌റൂമുകൾ തുടങ്ങിയ ഇടങ്ങളിൽ ക്യാമറ ഒഴിവാക്കുക.

റിമോട്ട് ആക്‌സസ്: അത്യാവശ്യമില്ലെങ്കിൽ പുറത്തുനിന്ന് ദൃശ്യങ്ങൾ കാണാനുള്ള സൗകര്യം (Remote Access) ഓഫ് ചെയ്യുക.

അപ്‌ഡേറ്റ്: ഉപകരണങ്ങളുടെ സോഫ്റ്റ്‌വെയർ (Firmware) കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക.

    Related Articles

    പ്രധാന വാർത്ത

    സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

    ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

    അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

    ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

    ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

    അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

    ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

    ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

    പ്രധാന വാർത്ത

    ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

    ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...