അന്താരാഷ്ട്ര വാർത്ത

കാണാതായ മലേഷ്യൻ വിമാനത്തിനായി വീണ്ടും തിരച്ചിൽ; കടലിനടിയിലെ ആ രഹസ്യം ചുരുളഴിയുമോ?

ക്വാലലംപുർ: 11 വർഷം മുൻപ് യാത്രയ്ക്കിടെ കാണാതായ മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 370 നു വേണ്ടി കടലിനടിയിൽ തിരച്ചിൽ ഈ മാസം 30നു പുനരാരംഭിക്കും. യുഎസ് കമ്പനിയായ ഓഷൻ ഇൻഫിനിറ്റി റോബട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരച്ചിൽ നടത്തുമെന്നു മലേഷ്യ സർക്കാർ അറിയിച്ചു. ഇന്ത്യൻ സമുദ്രത്തിൽ 15,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് തിരച്ചിൽ 55 ദിവസം നീളും.

2014 മാർച്ച് 8നു ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറന്നുയർന്ന ബോയിങ് 777 വിമാനം താമസിയാതെ റഡാറിൽനിന്ന് അപ്രത്യക്ഷമായി. 239 പേരാണു വിമാനത്തിലുണ്ടായിരുന്നത്. സഞ്ചാരപാത മാറി പറന്ന വിമാനം ഇന്ത്യൻ സമുദ്രത്തിൽ തകർന്നുവീണെന്നാണു നിഗമനം. കിഴക്കൻ ആഫ്രിക്കൻ തീരത്തു ചില വിമാനഭാഗങ്ങൾ അടിഞ്ഞെങ്കിലും വിമാനം തകർന്നുവീണ സ്ഥലം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. 2018 ൽ ഓഷൻ ഇൻഫിനിറ്റി നടത്തിയ തിരച്ചിലും വിജയിച്ചില്ല.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവം: പൈലറ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി

ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...