അമേരിക്കൻ വാർത്ത

ടിസാക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മൈന്‍ഡ് & മൂവ്സ് ടൂര്‍ണമെന്റ് ശ്രദ്ധേയമായി

ഹൂസ്റ്റണ്‍  : സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകര്‍ഷിച്ച  അന്താരാഷ്ട്ര വടംവലി സീസണ്‍ – 4 ന്റെ വന്‍ വിജയത്തിന് ശേഷം ടെക്‌സാസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് (TISAC) സംഘടിപ്പിച്ച   ”മൈന്‍ഡ് & മൂവ്സ് ടൂര്‍ണമെന്റ് 2025” വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങള്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റി.


നവംബര്‍ 15 ന് ഫ്രെസ്‌നോയിലെ സെന്റ് ജെയിംസ് ക്‌നാനായ യാക്കോബായ ചര്‍ച്ച്  ഹാളില്‍ വച്ചാണ് മത്സരങ്ങള്‍ നടന്നത്. ഈ മത്സരത്തില്‍ കാരംസ്, ചെസ്, 28 കാര്‍ഡ് ഗെയിം, റമ്മി തുടങ്ങിയ വിഭാഗങ്ങളില്‍ വിവിധ പ്രായത്തിലുള്ളവര്‍ക്കു വേണ്ടി നിരവധി മത്സരങ്ങള്‍ നടന്നു .

ചെസ് : K-7 വിഭാഗം വിജയികള്‍

നേഥന്‍ മാത്യു, അര്‍ജുന്‍ പസുമാര്‍ത്തി,ജേക്കബ് കോട്ടൂര്‍, സാക്കറി തോമസ്, അലക്‌സ് ജീവന്‍.ഏരിയന്‍ ജീവന്‍

ചെസ് : മുതിര്‍ന്നവരുടെ വിഭാഗം വിജയികള്‍

ഹൈഡ് സാവിയോ, ജേക്കബ് ടി. ചെറിയാന്‍, ജേക്കബ് തോമസ്
ബിനോയ് മാത്യു, അരോമല്‍ ഹരി, ഫെലിക്‌സ് മാത്ത്യു

കാര്‍ഡ് ഗെയിം – 28 വിജയികള്‍

1ാം സമ്മാനം:

കുഞ്ഞുമോന്‍ ഇല്ലിക്കാട്ടില്‍, സജി ടി,തോമസ് കെ

2ാം സമ്മാനം:

തുണ്ടത്തില്‍ ജെയിംസ്, പുരുഷന്‍, റോയ് എ

3ാം സമ്മാനം:

സ്റ്റീഫന്‍ തെരുവത്ത്,രഞ്ജിത്ത് കെ, നോയല്‍. ടി

4ാം സമ്മാനം:

അനില്‍ ഇടുക്കുതറയില്‍,സുനില്‍ മാത്യു,റോയ്

കാര്‍ഡ് ഗെയിം : റമ്മി വിജയികള്‍

1ാം സമ്മാനം: തോമസ് കണ്ടാരപ്പള്ളില്‍
2ാം സമ്മാനം: സുനില്‍ മാത്യു
3ാം സമ്മാനം: രഞ്ജിത്ത്
4ാം സമ്മാനം: റെനി ഇണ്ടിക്കുഴി

വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും വ്യക്തിഗത ട്രോഫികളും നല്‍കി. ജഡ്ജ് ജൂലി മാത്യു തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ  പ്രമുഖ വ്യക്തികളും ടൂര്‍ണമെന്റില്‍ സംബന്ധിച്ചു.

ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഡാനി രാജു, സിബു ടോം, പീറ്റര്‍ വാലിമറ്റത്തില്‍, ഫിലിപ്പ് ചോരത്ത്, റെനി ഇണ്ടികുഴി,മാത്യു ചിറപ്പുറത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന മത്സരങ്ങളാണ്  നടന്നത്.

കായികം, പഠനം, വിനോദം എന്നിവയ്ക്ക് പ്രചോദനം നല്‍കുന്ന വിവിധ പരിപാടികളില്‍ കൂടി ടിസാകിന്റെ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയാകര്‍ക്ഷിച്ചു  വരുന്നു.എല്ലാ പരിപാടികളിലും വന്‍ ജനപങ്കാളിത്തമാണ്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും പഠിക്കാനും കളിക്കാനും തിളങ്ങാനുമുള്ള വിവിധ അവസരങ്ങളാണ് ടിസാക് ഒരുക്കികൊണ്ടിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു

Report ജീമോൻ റാന്നി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...