അമേരിക്കൻ വാർത്തശാസ്ത്രീയം

ജെമിനിയുടെ മുൻ എൻജിനീയറിങ് മേധാവി ഇനി ആപ്പിളിന്റെ പുതിയ വൈസ് പ്രസിഡന്റ്; അമർ സുബ്രഹ്മണ്യത്തിന് പുതിയ ദൗത്യം

കലിഫോർണിയ : ഇന്ത്യൻ വംശജനായ അമർ സുബ്രഹ്മണ്യത്തെ (46) ആപ്പിളിന്റെ പുതിയ വൈസ് പ്രസിഡന്റായി നിയമിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വിദഗ്ദ്ധനായ അമറിന്റെ നിയമനത്തിലൂടെ എഐ രംഗത്തെ നേതൃത്വം ശക്തിപ്പെടുത്താനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.

ഡിസംബർ ഒന്നിനാണ് അമർ ആപ്പിളിൽ ചേർന്നത്. ഗൂഗിളിൽ 16 വർഷം പ്രവർത്തിച്ച അമർ സുബ്രഹ്മണ്യൻ, കമ്പനിയുടെ മുൻനിര ജനറേറ്റീവ് എഐ അസിസ്റ്റന്റായ ജെമിനിയുടെ (ഏലാശിശ) എൻജിനീയറിങ് മേധാവിയായിരുന്ന അനുഭവസമ്പത്തുമായാണ് ആപ്പിളിലേക്ക് എത്തുന്നത്. ആപ്പിളിൽ ചേരുന്നതിന് മുമ്പ് ഏതാനും മാസങ്ങൾ മൈക്രോസോഫ്റ്റിൽ കോർപ്പറേറ്റ് വൈസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബെംഗളൂരുവിൽ വളർന്ന സുബ്രഹ്മണ്യൻ, ബെംഗളൂരു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസിൽ ബിരുദവും യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടനിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾക്കും അടുത്ത തലമുറ ഓൺഡിവൈസ്, ക്ലൗഡ്അസിസ്റ്റഡ് എഐ ശേഷികൾക്കും രൂപം നൽകുന്നതിൽ അമർ സുബ്രഹ്മണ്യന്റെ പങ്ക് നിർണായകമായിരിക്കും.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...