അമേരിക്കൻ വാർത്ത

ഐപിസി എൻആർഐ ഗ്ലോബൽ കോൺഫറൻസ് ഫിലഡൽഫിയയിൽ

ഫിലഡൽഫിയ : ഫിലഡൽഫിയയിൽ 2026 ജൂലൈ 24 മുതൽ 26 വരെ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന പ്രവാസി വിശ്വാസികളുടെ പ്രഥമ രാജ്യാന്തര സമ്മേളനം നടക്കും.

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ ആഗോള വിശ്വാസികളുടെ വളർച്ചയും പുരോഗതിയും ഐക്യവും ലക്ഷ്യമാക്കി ആരംഭിക്കുന്ന ഈ കോൺഫറൻസ് ഓരോ വർഷവും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നടക്കുന്നു. ഇന്ത്യക്ക് പുറത്തുള്ള  ഐപിസി വിശ്വാസികളെയും ശുശ്രൂഷകന്മാരെയും ഒരേ കുടക്കീഴിൽ കൊണ്ടുവരുവാനും സഭയുടെ പ്രേഷിത-ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കുമ്പനാട് നടക്കുന്ന ഐപിസി ജനറൽ കൺവൻഷനും, അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ, ഓസ്ട്രേലിയ എന്നിങ്ങനെ എല്ലാ ഭൂഖണ്ഡങ്ങളിലും നടക്കുന്ന ഐപിസി കോൺഫറൻസുകൾക്കും കൺവൻഷനുകൾക്കും ഊർജം പകരുകയുമാണ് ഈ കോൺഫറൻസിന്റെ ലക്ഷ്യം.

പ്രഥമ കോൺഫറൻസിന്റെ ഔദ്യോഗിക ഭാരവാഹികളായി പാസ്റ്റർ ഡോ. ജോർജ് മാത്യു (ഗ്ലോബൽ കൺവീനർ), പാസ്റ്റർ ഡോ. അഡ്വ. തോമസ് എം. കിടങ്ങാലിൽ (ഗ്ലോബൽ സെക്രട്ടറി), ബ്രദർ എബ്രഹാം ബേബി (ഗ്ലോബൽ ട്രഷറർ) എന്നിവ രെ തിരഞ്ഞെടുത്തു. ബ്രദർ ജോയി തുമ്പമൺ (ഗ്ലോബൽ മീഡിയ), പാസ്റ്റർ ജോയി വറുഗീസ് (ഗ്ലോബൽ പ്രയർ), പാസ്റ്റർ മാത്തുക്കുട്ടി, ബ്രദർ റോയി അലക്സാണ്ടർ (സോഷ്യൽ മീഡിയ) എന്നിവരും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും അടങ്ങിയ കമ്മിറ്റി സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കും.

കോൺഫറൻസ് രക്ഷാധികാരികളായി ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റ്ർ ഡോ. ടി. വൽസൻ ഏബ്രഹാമും ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ. ബേബി വർഗീസും പ്രവർത്തിക്കും. ഗ്ലോബൽ അഡ്വൈസറി ബോർഡ് അംഗങ്ങളായി പാസ്റ്റർ ഡോ. എം.എസ്. സാമുവൽ, പാസ്റ്റർ ഡോ. സണ്ണിഫിലിപ്പ്, പാസ്റ്റർ കെ.സി. ജോൺ ഫ്ലോറിഡ, പാസ്റ്റർ ജോൺ തോമസ് തർക്കോലിൽ എന്നിവരെയും തിരഞ്ഞെടുത്തു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അഡ്വൈസറി ബോർഡ് അംഗങ്ങളേയും ലോക്കൽ കമ്മിറ്റി ഭാരവാഹികളേയും പിന്നീട് തിരഞ്ഞെടുക്കും. എൻആർഐ കോൺഫറൻസ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഡോ. ജോർജ് മാത്യു നിലവിൽ എൻആർഐ കൗൺസിൽ വൈസ് ചെയർമാൻ, ഐപിസി ത്രിപുര സ്റ്റേറ്റ് പ്രസിഡന്റ്, ഐപിസി ന്യൂജഴ്സി സഭാ പാസ്റ്റർ, ക്രിസ്റ്റ്യൻ ഓറിയന്റേഷൻ സെന്റർ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

കോൺഫറൻസ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഡോ. അഡ്വ. തോമസ് എം. കിടങ്ങാലിൽ ഐപ.സി കലയപുരം സെന്ററിന്റെയും കലയപുരം ഹെബ്രോൻ തിയോളജിക്കൽ കോളജിന്റെയും ചെയർമാനാണ്. ഐപിസി എൻആർഐ കൗൺസിൽ കൺവീനറായ അദ്ദേഹം ന്യൂയോർക്ക് പെന്തക്കോസ്തൽ അസംബ്ലിയുടെ ശുശ്രൂഷകനായും പ്രവർത്തിക്കുന്നു. PCNAK നാഷനൽ സെക്രട്ടറി, KPWF നാഷനൽ പ്രസിഡന്റ്, ലീഗൽ സൊലൂഷൻസ് ഇന്ത്യയുടെ ബോർഡ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ബൈബിൾ കോളജ് അധ്യാപകൻ, ലീഗൽ കൺസൽട്ടന്റ് എന്നീ നിലകളിലും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഗ്ലോബൽ ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ ഏബ്രഹാം ബേബി ഡാലസിലെ ഐപിസി എബനേസർ സഭ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. PYCD ഡാലസ് കോഓർഡിനേറ്ററായും ഐപിസി മിഡ് വെസ്റ്റ് റീജൻ PYPA പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന അദ്ദേഹം ഡാലസിൽ കൗണ്ടി ഹോസ്ലിറ്റർ ഡിസ്ട്രിക്ടിൽ 1990 മുതൽ ജോലി ചെയ്യുന്നു.


Report ജോയി തുമ്പമൺ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...