ഓർമ്മച്ചെപ്പ്കൗതുകങ്ങൾസിനിമ

സഹോദരി സന്യാസം സ്വീകരിച്ചതിനെ ഞാൻ ഇങ്ങനെയാണ് കാണുന്നത്; തുറന്നുപറഞ്ഞ് നിഖില വിമൽ

മാസങ്ങൾക്കുമുമ്പായിരുന്നു നടി നിഖില വിമലിന്റെ സഹോദരി അഖിൽ വിമൽ സന്യാസം സ്വീകരിച്ചത്. അവന്തികാ ഭാരതി എന്നാണ് പുതിയ പേര്. സന്യാസ വേഷത്തിലിരിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സഹോദരി സന്യാസം സ്വീകരിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നിഖിലയിപ്പോൾ.

“ചെറുപ്പത്തിൽ ഞാനും എന്റെ ചേച്ചിയും എല്ലാ സഹോദരങ്ങളെയും പോലെയായിരുന്നു. എനിക്ക് അവളെയും കണ്ടൂട, അവൾക്ക് എന്നെയും കണ്ടൂടായിരുന്നു. ആരെങ്കിലുമൊരാൾ മരിച്ചു പോകണേയെന്നൊക്കെ വിചാരിക്കുമായിരുന്നു. അത്രയും ശത്രുതയിലായിരുന്നു ഞങ്ങൾ. ഈയടുത്തകാലത്താണ് ഞങ്ങൾ തമ്മിൽ അടുത്തത്. ആ സമയത്ത് എനിക്കൊരു സംരക്ഷണ കവചം പോലെയായി ചേച്ചി. എനിക്കൊരു പ്രശ്നം വന്ന്, കുളമാക്കി കഴിഞ്ഞാലും അത് നന്നാക്കി തിരിച്ചുതരും.

സന്യാസം സ്വീകരിച്ചു. അത് ഒരു പ്രൊഫഷൻ പോലെ തന്നെയാണ് ഞാൻ കാണുന്നത്. കാരണം അവൾ വളരെ ഇൻവെസ്റ്റഡായിട്ട് കാര്യങ്ങൾ ചെയ്‌തൊരാളാണ്. എന്റെ ഫ്രണ്ട്‌സൊക്കെ അവളെ ചാർലി ചേച്ചിയെന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. ചാർലിയിലെ പുള്ളിയെപ്പോലെ ഒരുപാട് യാത്രകൾ ചെയ്യുന്ന, ഒരുപാട് പഠിക്കുന്ന, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നൊരാളാണ്. ഇത്രയും ബുദ്ധിയും വിവരവുമൊക്കെയുള്ളയാൾ എടുക്കുന്ന ചോയ്‌സെന്ന നിലയിൽ ഞാൻ അതിനെ ബഹുമാനിക്കുന്നു. പഠിച്ച് ഡോക്ടറാകണം, അല്ലെങ്കിൽ സിനിമാ നടിയാകണം, ലോകപ്രശസ്തയാകണമെന്നൊക്കെ ആഗ്രഹിക്കുന്നതുപോലെതന്നെ അവളുടെ ആഗ്രഹമാണ്. ആ ആഗ്രഹത്തെ ഒരിക്കലും വേണ്ടെന്ന് പറയാൻ നമുക്ക് തോന്നില്ലല്ലോ.’- നിഖില വിമൽ പറഞ്ഞു.

നിഖില വിമൽ പ്രധാനമായും തെലുങ്ക് സിനിമകൾക്ക് പുറമേ മലയാളം , തമിഴ് സിനിമകളിലും അഭിനയിക്കുന്നു . ഭാഗ്യദേവത (2009) എന്ന സിനിമയിൽ ബാലതാരമായി ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം , ലവ് 24×7 (2015) എന്ന സിനിമയിലൂടെയാണ് അവർ ഒരു മുൻനിര നടിയായി അരങ്ങേറ്റം കുറിച്ചത് .

കേരളത്തിലെ കണ്ണൂരിലെ തളിപ്പറമ്പിൽ എം ആർ പവിത്രന്റെയും കലാമണ്ഡലം വിമലാദേവിയുടെയും മകളായി നിഖില വിമൽ ജനിച്ചു . അച്ഛൻ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിൽ നിന്ന് വിരമിച്ചപ്പോൾ അമ്മ ഒരു നർത്തകിയാണ്. മൂത്ത സഹോദരി അഖില ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നാടകകലയിൽ ഗവേഷണ വിദ്യാർത്ഥിയാണ് സന്യാസം സ്വീകരിച്ചത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...