സിനിമ

‘ഞാൻ വില്ലനല്ല, പക്ഷേ നല്ല മനസുള്ളവനുമല്ല’: കളങ്കാവലിലെ കഥാപാത്രത്തെക്കുറിച്ച് മമ്മൂട്ടി

മമ്മൂട്ടിയുടെ ആരാധകരും മലയാള സിനിമയും ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’. ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പി’ന് ശേഷം ജിതിൻ കെ ജോസ് മമ്മൂട്ടിയുമായി ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. മമ്മൂട്ടിക്ക് പുറമേ വിനായകനാണ് മറ്റൊരു കേന്ദ്ര കഥാപാത്രമായി സിനിമയിൽ എത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് മമ്മൂട്ടി. കുപ്രസിദ്ധ സീരിയൽ കില്ലർ സയനൈഡ് മോഹന്റെ കഥയല്ല ‘കളങ്കാവൽ’ എന്നാണ് മെഗാസ്റ്റാർ പറയുന്നത്.

ചിത്രത്തിൽ താൻ അവതരിപ്പിക്കുന്നത് ഒരു വില്ലൻ കഥാപാത്രമല്ലെന്നും എന്നാൽ നല്ല മനസുള്ള വ്യക്തിയല്ലെന്നും താരം പറയുന്നു. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ വന്ന പ്രത്യേക അഭിമുഖത്തിലാണ് നടൻ തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. പരമ്പരാഗതമായി കഥ പറയുന്ന സിനിമകളിൽ നായകന്മാർക്ക് പലപ്പോഴും ചില പരിമിതികളുണ്ട്. എന്നാൽ വില്ലൻ കഥാപാത്രങ്ങൾക്ക് അത്തരം അതിർവരമ്പുകളില്ലെന്നും മമ്മൂട്ടി ചൂണ്ടികാണിച്ചു.

‘കുറേയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പരമ്പരാഗതമായ രീതിയിൽ കഥ പറയുന്ന സിനിമകളിലൊക്കെ നായകന് പരിമിതികൾ കാണും. എന്നാൽ വില്ലന് അതില്ല. ‘കളങ്കാവലിൽ’ ഞാൻ അവതരിപ്പിക്കുന്നത് വില്ലനെയല്ല, എന്നാൽ അയാൾ ഒരു ‘ഗുഡ് സോൾ അല്ലെന്ന് ഞാൻ പറയും,’ മമ്മൂട്ടി വ്യക്തമാക്കി.

സിനിമ പറയുന്നത് സ്ത്രീകളെ വശീകരിച്ച് കൊലപ്പെടുത്തിയ സയനൈഡ് മോഹന്റെ കഥയല്ലെന്ന് മമ്മൂട്ടി ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും, ‘കളങ്കാവലി’ന് യഥാർത്ഥ സംഭവങ്ങളുടെ പ്രചോദനം ഉണ്ടാകാനുള്ള സാദ്ധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല. ‘ഭ്രമയുഗം’, ‘കാതൽ’, ‘റോഷാക്ക്’ എന്നിവയ്ക്ക് ശേഷം സംഭവിക്കുന്ന താരത്തിന്റെ മറ്റൊരു ഉഗ്രൻ പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾസിനിമ

സുഷിന്‍ ശ്യാം മാജിക്ക് വീണ്ടും; ‘ബാലന്‍: ദി ബോയ്’ സിനിമയിലെ ആദ്യ ഗാനമായ താക്കോല്‍ പുറത്തിറങ്ങി

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി...

അമേരിക്കൻ വാർത്തസിനിമ

‘രക്ഷയിൻ സന്തോഷം’ പുതിയ ക്രിസ്തീയ സംഗീത ആൽബം റിലീസിംഗിന് ഒരുങ്ങുന്നു

ഹൂസ്റ്റൺ: ക്രിസ്തീയ സംഗീതാ സ്വാദകർക്ക് ആത്മീയ അനുഭവം പകരുന്ന ജെ എൻ മ്യൂസിക് ക്രിയേഷൻസിൻറെ ”...

ആനുകാലികംസിനിമ

കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന നടൻ, സലീം കുമാറിന്റെ മരണാനന്തര ചടങ്ങിൽ നടന്ന പ്രഹസനങ്ങൾ: ആലപ്പി അഷ്റഫ് പറയുന്നു

അന്തരിച്ച നടൻ സലീം കുമാറിന്റെ പൊതുദർശന വേദിയിൽ മൊബൈൽ ക്യാമറകളുമായി അതിക്രമിച്ചു കയറി തിക്കും തിരക്കുമുണ്ടാക്കിയ...

സിനിമ

അർജുൻ സർജ നായകനായെത്തുന്ന ബ്ലാസ്റ്റ്! അഴിഞ്ഞാടി അഭിരാമിയും പ്രീതിയും (Review)

സിനിമയുടെ ടൈറ്റിലിനോട് 100 ശതമാനവും നീതിപുലർത്തുന്ന കിടിലൻ ബ്ലാസ്റ്റ് തന്നെയാണ് സിനിമ. ഇടിപ്പടങ്ങളുടെ ആരാധകർക്ക് ആഘോഷിച്ച്...