അന്താരാഷ്ട്ര വാർത്തകേരള വാർത്ത

വ്യാജ വീസ പ്രിന്റ് ചെയ്തു പാസ്പോർട്ടിൽ ഒട്ടിച്ചു നൽകും, വാങ്ങുന്നവർ വിമാനത്താവളത്തിൽ കുടുങ്ങും; കേരളത്തിൽ 10 കോടിയിലധികം രൂപയുടെ തട്ടിപ്പ്

കൊച്ചി: ഏജന്റുമാരെ ഇരകളാക്കി സംസ്ഥാനത്ത് ഉടനീളം വൻ വീസ തട്ടിപ്പ്. മുന്നൂറിലധികം പേരെ ഇരയാക്കിയ മുഖ്യസൂത്രധാരനെ തേടി പൊലീസ്. 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു നിഗമനം. വിമാനത്താവളത്തിൽ എത്തുമ്പോഴാണ് വീസ വ്യാജമാണെന്ന് അറിയുന്നത്. ഓസ്‌ട്രേലിയ, ഗ്രീസ് എന്നിവിടങ്ങളിലേക്കു നൽകിയ വീസയാണ് വ്യാജമാണെന്നു കണ്ടെത്തിയത്. മൂന്നര മുതൽ 7 ലക്ഷം രൂപ വരെയാണ് ഒരു വീസയ്ക്ക് ഏജന്റുമാർ വാങ്ങുന്നത്. കൂത്താട്ടുകുളം കാക്കൂരിൽ പ്രാദേശിക ഏജന്റ് കുഴിവേലിക്കണ്ടത്തിൽ ശരത് ശശി പരിചയപ്പെടുത്തിയ നാൽപതോളം പേർക്കും ലഭിച്ചത് വ്യാജ വീസയാണ്.

ഏറ്റുമാനൂർ, കടത്തുരുത്തി, ഉളിക്കൽ സ്വദേശികൾ നൽകിയ പരാതിയിൽ ശരത് അറസ്റ്റിലായിരുന്നു. ശരത്തിനെ മറയാക്കി 2 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ശരത് ഉൾപ്പെടെ 6 പേർ നൽകിയ പരാതിയിൽ കൊല്ലം സ്വദേശികളായ അർജുൻ പി.കുമാർ (29), സുമ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരാണ് വീസ തട്ടിപ്പിന്റെ മുഖ്യ പ്രതികളെന്ന് സംശയിക്കുന്നു. ശരത് അക്കൗണ്ട് വഴി നൽകിയ 98 ലക്ഷം രൂപ തട്ടിച്ചു എന്നാണ് നിലവിലുള്ള കേസ്. അപേക്ഷകർ മുഴുവൻ തുകയും നൽകാതെ വന്നപ്പോൾ സൗഹൃദത്തിന്റെ പേരിൽ ഏജന്റുമാർ സ്വന്തം പണം അയച്ചുകൊടുത്ത സംഭവങ്ങളുമുണ്ട്. തട്ടിപ്പ് വെളിച്ചത്തായപ്പോൾ ഏജന്റുമാർ പ്രതിസ്ഥാനത്തായി. ഒട്ടേറെ ഏജന്റുമാർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ലക്ഷങ്ങളുടെ കടത്തിലായ ചിലർ ആത്മഹത്യ ചെയ്തു എന്നും വിവരമുണ്ട്. 2023 ഓഗസ്റ്റ് മുതൽ 2025 നവംബർ വരെയാണ് തട്ടിപ്പ് നടത്തിയത്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...