അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്

സാഹിത്യവേദി ഡിസംബർ 5-ന്, എതിരൻ കതിരവൻ പ്രബന്ധം അവതരിപ്പിക്കുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഡിസംബർ 5 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

(Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990

Meeting ID: 814 7525 9178)

സാഹിത്യവേദി അംഗം മലയാള ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ (ഡോ. ശ്രീധരൻ കർത്താ) ആണ് ഇത്തവണ പ്രബന്ധം അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ‘പാട്ടും നൃത്തവും’ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ‘എതിരൻ കതിരവൻ’ എന്ന പേരിലുള്ള ബ്ലോഗെഴുത്തുകൾ കൂടാതെ സമകാലിക മലയാള പ്രസിദ്ധീകരണങ്ങളിൽ നിരവധി ശാസ്ത്ര സാഹിത്യ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ-അകവും പൊരുളും, ‘പാട്ടും നൃത്തവും-ഉൾക്കാഴ്ച്ചകൾ, വിചാരണകൾ’, സിനിമയുടെ സാമൂഹിക വെളിപാടുകൾ, ‘ബിഗ് ഫിഷ്, സ്മാൾ ഫിഷ്’, എതിരൻ ചിന്തകൾ, മലയാളസിനിമ-ആശയവും ആഖ്യാനവും, ‘മസ്തിഷ്ക്കം-വികാരം, വേദന, വിശ്വാസം’, ‘മനുഷ്യൻ-പരിണാമം, രോഗം, ഇന്നും നാളെയും’, കാമേന്ദ്രിയങ്ങൾ ത്രസിക്കുന്നത്, സിനിമ ബോദ്ധ്യപ്പെടുത്തുന്നത്, ‘ശരീരപരത, വംശീയത, ദേശീയത’ എന്നിവയാണ് മുഖ്യ കൃതികൾ.

എതിരൻ കതിരവൻ (ഡോ. ശ്രീധരൻ കർത്താ) 

പ്രേമനാടകത്തിനു  ഉചിതാനുഭൂതിയണയ്ക്കാൻ  പ്രകൃതിയെക്കൊണ്ട് പശ്ചാത്തലം നിർമ്മിച്ചെടുക്കൽ  മാത്രമാണ്  സിനിമാഗാനങ്ങൾ സാധിച്ചെടുക്കുന്നത് എന്നൊരു പൊതു ധാരണയുണ്ട്. പ്രേമം, പരാജയം ഇവയൊക്കെ തിരനാടകങ്ങളുടെ പ്രധാന കാമ്പ് ആണെന്നത് സത്യമാണ്. പ്രകൃതിയിൽ ഇവയുടെ താദാത്മ്യങ്ങൾ ദർശിക്കുക എന്നത് കേവലവിനോദോപാധിയായ സിനിമയിൽ അനിവാര്യമായി വന്നുകൂടുകയും  പ്രേമഭാവങ്ങൾ പ്രകൃതിയിൽ നിന്നും നിർദ്ധാരണം ചെയ്‌തെടുക്കുന്ന ഗാനങ്ങൾ ധാരാളമായി പ്രത്യക്ഷപ്പെടുകയും ചെയ്തത് ഇക്കാരണം കൊണ്ടാണ്. “ഒരു പൂവിരിയുന്ന സുഖമറിഞ്ഞു” എന്നതിന്റെ ഭാവാർത്ഥത്തിൽ ഒതുക്കാം ഈ പ്രവണതാസാരങ്ങൾ. ഉത്ക്കടസംഘർഷങ്ങൾക്ക് മറുമരുന്ന് പ്രകൃതിയിൽ തേടുന്നതിന്റെ പൊരുളും മറ്റൊന്നല്ല. ‘സാഗരമേ ശാന്തമാക നീ’ എന്ന് നായകൻ പാടിപ്പോയാൽ കുറ്റം പറയാനാവില്ല.  എന്നാൽ പ്രപഞ്ചവും ജീവനും തമ്മിലുള്ള ബന്ധം ഉദാത്തീകരിക്കുകയും സ്പഷ്ടമാക്കുകയും സിനിമാഗാനങ്ങളുടെ ധർമ്മമാണെന്ന് കരുതാനാവില്ലെങ്കിലും അങ്ങനെ വന്നുഭവിക്കുന്നത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല.   സഹസ്രദളസംശോഭിതനളിനം പോലെ മഹാഗഗനം, ആ തിരുനളിനപരാഗം ചാർത്തേണ്ടത്  അകമിഴിയാമരവിന്ദത്തിലാണ്, അതിന്റെ ദിവ്യസുഗന്ധം ആവാഹിക്കേണ്ടത് ആത്മദളങ്ങളിലും.  ഗാഢവും ദൃഢവുമാണ് പാടാൻ വേണ്ടി മാത്രം വിളക്കിയെടുത്ത ഗാനങ്ങളുടെ അകപ്പൊരുൾ.

നവംബർ മാസ സാഹിത്യവേദിയിൽ ഡോക്ടർ അദിതി എൻ കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ജീവിതവീക്ഷണത്തെക്കുറിച്ചു നടത്തിയ പ്രഭാഷണം വളരെയധികം ആസ്വാദ്യകരമായിരുന്നു.

എല്ലാ സാഹിത്യ സ്നേഹികളേയും ഡിസംബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: എതിരൻ കതിരവൻ  ethiran@gmail.com, പ്രസന്നൻ പിള്ള  630 935 2990, ജോൺ ഇലക്കാട്  773 282 4955

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ലെബനന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപിന്റെ ഇടപെടല്‍

വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. വ്യാഴാഴ്ച...

അമേരിക്കൻ വാർത്ത

കലാവേദിയുടെ ആഭിമുഖ്യത്തില്‍ ‘ബോധിവൃക്ഷത്തണലില്‍’ ഏപ്രില്‍ 11 ശനിയാഴ്ച ന്യൂയോര്‍ക്കില്‍ അരങ്ങേറുന്നു

ന്യൂയോര്‍ക്ക്: സിബി ഡേവിഡ് നേതൃത്വം നല്‍കന്ന കലാവേദി യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ ‘ബോധിവൃക്ഷത്തണലില്‍’...

അമേരിക്കൻ വാർത്ത

പാമ്പാടി തിരുമേനിയുടെ 61-ാം ഓർമ്മപ്പെരുന്നാൾ ഹ്യൂസ്റ്റണിൽ

ഹ്യൂസ്റ്റൺ:പാമ്പാടി തിരുമേനിയുടെ 61-ാം ഓർമ്മപ്പെരുന്നാൾ 2026 ഏപ്രിൽ 11-ാം തീയതി (ശനിയാഴ്ച) ഹ്യൂസ്റ്റണിലെ ഉർശ്ലേം അരമന...

അമേരിക്കൻ വാർത്ത

ബര്‍ഗന്‍ കൗണ്ടി മലയാളി’ ഈസ്‌ററര്‍ ആഘോഷം ഏപ്രില്‍ 12 ഞായറാഴ്ച; ജോസി പുല്ലാട് നയിക്കുന്ന സംഗീത പരിപാടി

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷം എപ്രില്‍ 12 ഞായറാഴ്ച...