പ്രധാന വാർത്ത

എയർബസ് സോഫ്റ്റ്‍വെയർ മാറ്റം; ആഗോളതലത്തിൽ 6000 വിമാനങ്ങളെ ബാധിക്കപ്പെടുമെന്ന് വിലയിരുത്തൽ

ന്യൂഡൽഹി:അതിതീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോൾ സംബന്ധിച്ച നിർണായക ഡേറ്റയെ ബാധിക്കാനിടയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്ന്, എയർബസ് എ320 വിഭാഗത്തിൽപ്പെട്ട ഒട്ടേറെ വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ മാറ്റങ്ങൾ നിർബന്ധമാക്കിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ എയർലൈൻസുകളായ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ പ്രവർത്തിപ്പിക്കുന്ന ഏകദേശം 200–250 വിമാനങ്ങളെ തീരുമാനം ബാധിക്കും.

സോഫ്റ്റ്‌വെയർ അപ്‌ഡേഷനുവേണ്ടി ഈ വിമാനങ്ങൾ നിശ്ചിതസമയത്തേക്ക് നിലത്തിറക്കേണ്ടതിനാൽ സർവീസുകളിൽ തടസ്സം നേരിട്ടേക്കുമെന്നാണ് സൂചന. ചില വിമാനങ്ങൾ വൈകാനോ റദ്ദാക്കാനോ ഇടയുണ്ടെന്ന് ഇന്ത്യൻ എയർലൈൻസ് അറിയിച്ചു. ആഗോളതലത്തിൽ 6000 വിമാനങ്ങളെ ബാധിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.

മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ എയർബസ് ഓപ്പറേറ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ യൂറോപ്യൻ യൂണിയൻ വ്യോമയാന സുരക്ഷാ ഏജൻസി(ഇഎഎസ്എ) അടിയന്തര മാർഗനിർദേശം ഉടൻ പുറത്തിറക്കും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...