അമേരിക്കൻ വാർത്ത

ഡാളസ് ക്രിസ്തുരാജ ദേവാലയത്തിൽ വേറിട്ട ദൃശ്യാനുഭവമായി പെട്രോസ്-ദി റോക്ക്

ഡാളസ് ക്രിസ്തുരാജ ദേവാലയത്തിൽ പെരുന്നാളിനോട് അനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട പെട്രോസ്-ദി റോക്ക് എന്ന സിനിമാസ്കോപ്പ് ഡ്രാമ നാടകപ്രേമികളുടെ കണ്ണും കരളും ഹഠാദാകർഷിച്ച കലാവിരുന്നായി. കുറ്റബോധത്തിന്റെ ഉമിത്തീയിൽ നീറുന്ന പത്രോസിന്റെ ജീവിതത്തെ കേന്ദ്രബിന്ദുവാക്കി മുന്നോട്ടുനീങ്ങുന്ന നാടകം വൈകാരിക മുഹൂർത്തങ്ങളും ഹ്രദയസ്പര്ശിയായ സംഭാഷണങ്ങളും കൊണ്ട് സമ്പന്നമാണ്.

ആധുനിക സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗപ്പെടുത്തി വേദിയിൽ അവതരിപ്പിച്ച ഈ ഡ്രാമ കൂടുതൽ വേദികളിൽ ഫോർ ഡയമൻഷൻ (4D) നിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇതിന്റെ അണിയറ പ്രവർത്തകർ സൂചിപ്പിച്ചു.

 നിറപ്പകിട്ടാർന്ന നൃത്തരംഗങ്ങളും ഉദ്യോഗഭരിതമായ സംഘട്ടന രംഗങ്ങളും, ഹൃദയഹാരിയായ ഗാനങ്ങളും ഉൾപ്പെടുത്തി എല്ലാ തലമുറയിലെ പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ആണ് ഈ ഡോകുഡ്രാമ ഒരുക്കിയിരിക്കുന്നത്.

കൂട്ടം തെറ്റിയ പക്ഷി, തളിരണിയും കാലം, ഈ സ്വപ്നതീരത്ത് എന്നീ നാടകങ്ങൾക്ക് ശേഷം ബിജോയ് തെരുവത്ത് എഴുതി സംവിധാനം ചെയ്ത് അമേരിക്കയിൽ അവതരിപ്പിക്കുന്ന നാലാമത്തെ നാടകമാണ് പെട്രോസ്-ദി റോക്ക്. അതാത് പ്രദേശങ്ങളിലെ കലാകാരന്മാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് അമേരിക്കയിലെ മറ്റു നഗരങ്ങളിൽ കൂടി ഈ നാടകം അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് PRO സൈമൺ ചാമക്കാല സൂചിപ്പിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...