അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ട്രംപ്

വാഷിങ്ടണ്‍: മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റം അമേരിക്കയുടെ പുരോഗതിക്ക് തുരങ്കം വെച്ചതായും അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പില്‍ കുറ്റപ്പെടുത്തി. അമേരിക്കന്‍ കുടിയേറ്റം കാത്തുകഴിയുന്ന വലിയൊരുവിഭാഗത്തിന് കനത്ത ആശങ്കയും ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിച്ചേക്കാവുന്ന പ്രഖ്യാപനമാണ് ട്രംപിന്റേത്.

പൗരന്മാരല്ലാത്തവര്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡികളും നിര്‍ത്തലാക്കുമെന്നും ട്രംപ് പറഞ്ഞു. ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കുകയും, പൊതുജനങ്ങള്‍ക്ക് ഭാരമാകുന്നവരോ, സുരക്ഷാ ഭീഷണിയാകുന്നവരോ, പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെടാത്തവരോ ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ സാങ്കേതികമായി പുരോഗമിച്ചപ്പോഴും, കുടിയേറ്റ നയം ആ നേട്ടങ്ങളെയും പലരുടെയും ജീവിത സാഹചര്യങ്ങളെയും ഇല്ലാതാക്കി. യു.എസ്. സംവിധാനത്തിന് പൂര്‍ണ്ണമായി കരകയറാന്‍ അനുവദിക്കുന്നതിനായി എല്ലാ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം ഞാന്‍ ശാശ്വതമായി നിര്‍ത്തിവെക്കും, ഉറക്കംതൂങ്ങിയായ ജോ ബൈഡന്റെ ദശലക്ഷക്കണക്കിന് നിയമവിരുദ്ധമായ പ്രവേശനങ്ങളെല്ലാം അവസാനിപ്പിക്കും, അമേരിക്കയ്ക്ക് മുതല്‍ക്കൂട്ടല്ലാത്തവരെയോ, നമ്മുടെ രാജ്യത്തെ സ്‌നേഹിക്കാന്‍ കഴിവില്ലാത്തവരെയോ നീക്കം ചെയ്യും.

 നമ്മുടെ രാജ്യത്തെ പൗരന്മാരല്ലാത്തവര്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡികളും അവസാനിപ്പിക്കും, ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കും, പൊതുജനങ്ങള്‍ക്ക് ഭാരമാവുകയോ സുരക്ഷാ ഭീഷണിയാവുകയോ അല്ലെങ്കില്‍ പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെടാത്തവരോ ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തും. നിയമവിരുദ്ധവും പ്രശ്‌നക്കാരുമായ ജനവിഭാഗങ്ങളെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപടികളുമായി മുന്നോട്ട് പോകും’, ട്രംപ് കുറിച്ചു.

അനധികൃതവും നിയമവിരുദ്ധവുമായ ഓട്ടോപെന്‍ അംഗീകാര പ്രക്രിയയിലൂടെ പ്രവേശനം ലഭിച്ചവരും ഇതില്‍ ഉള്‍പ്പെടും. സെന്‍സസ് പ്രകാരം അമേരിക്കയിലെ ഔദ്യോഗിക വിദേശ ജനസംഖ്യ 53 ദശലക്ഷമാണ്. അവരില്‍ ഭൂരിഭാഗവും ക്ഷേമപദ്ധതികളെ ആശ്രയിക്കുന്നവരോ പരാജയപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവരോ അല്ലെങ്കില്‍ ജയിലുകള്‍, മാനസികാരോഗ്യ സ്ഥാപനങ്ങള്‍, ഗുണ്ടാസംഘങ്ങള്‍, മയക്കുമരുന്ന് സംഘങ്ങള്‍ എന്നിവയില്‍ നിന്നുള്ളവരോ ആണെന്നും ട്രംപ് പറയുന്നു. ‘രാജ്യസ്‌നേഹികളായ അമേരിക്കന്‍ പൗരന്മാരില്‍ നിന്നുള്ള ഭീമമായ തുകകള്‍ കൊണ്ടാണ് അവരെയും അവരുടെ കുട്ടികളെയും പിന്തുണയ്ക്കുന്നത്, തങ്ങളുടെ സുന്ദരമായ ഹൃദയം കാരണം, അവര്‍ പരസ്യമായി പരാതിപ്പെടാനോ ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. നമ്മുടെ രാജ്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് അവര്‍ സഹിക്കുന്നു, പക്ഷേ അത് ചെയ്യുന്നത് അവരെ ജീവനോടെ കാര്‍ന്നുതിന്നുകയാണ്’ എന്നും ട്രംപ് പറഞ്ഞു.

ഗ്രീന്‍ കാര്‍ഡുള്ള, 30,000 ഡോളര്‍ സമ്പാദിക്കുന്ന ഒരു കുടിയേറ്റക്കാരന് അവരുടെ കുടുംബത്തിനായി ഏകദേശം 50,000 ഡോളറിന്റെ വാര്‍ഷിക ആനുകൂല്യങ്ങള്‍ ലഭിക്കും. യഥാര്‍ത്ഥ കുടിയേറ്റ ജനസംഖ്യ ഇതിലും വളരെ കൂടുതലാണ്. അഭയാര്‍ത്ഥി ഭാരമാണ് അമേരിക്കയിലെ സാമൂഹിക തകര്‍ച്ചയുടെ പ്രധാന കാരണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...