കായികം

ആവേശമുണർത്തി ചിക്കാഗോ എക്യൂമെനിക്കൽ കൌൺസിൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ്

ചിക്കാഗോ: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ചിക്കാഗോയുടെ ആഭിമുഖ്യത്തിലുള്ള ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെന്റ്  ഈ വർഷവും വളരെ ഭംഗിയോടും കായിക മര്യാദയോടും നടത്തപ്പെട്ടു.  നവംബർ 22 രാവിലെ 9 മണിക്ക് 10 ടീമുകൾ Glen Ellen അക്കർമാൻ സ്പോർട്സ് കോംപ്ലക്സിൽ അണിനിരന്നു. കൗൺസിൽ പ്രസിഡന്റ് തോമസ് മാത്യു അച്ചന്റെ പ്രാർത്ഥനക്ക് ശേഷം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

ഈ ടൂർണമെന്റിന്റെ ചെയർപേഴ്സണായി റവ ബിജു യോഹന്നാൻ അച്ചനും,  കൺവീനറായി റോഡ്ണി സൈമണും , നേതൃത്വം നൽകിയ വർണ്ണശബളമായ ഒരു കമ്മിറ്റി ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു. പല ഇടവകകളിൽ നിന്നുള്ള
യുവജനങ്ങളെ ഉൾക്കൊണ്ട്,  ക്രിസ്തു ദേവന്റെ സ്നേഹം പരസ്പരം മനസ്സിലാക്കുവാൻ ഈ സ്പോർട്സ് മിനിസ്ട്രി സഹായം ആകുന്നു.

ഈ ടൂർണമെന്റിന്റെ വിജയികളായി പുതുശ്ശേരിയിൽ ഫാമിലി സംഭാവന ചെയ്ത എവർ റോളിംഗ് ട്രോഫി, സെക്രെഡ് ഹാർട്ട് ക്നാനായ കാത്തലിക് ചർച്ച്  (Bensenville) ക്യാപ്റ്റൻ Cherian Chalackal ഏറ്റുവാങ്ങി.
ടൂർണമെന്റ് റണ്ണേഴ്സ് അപ്പ്‌ ചിക്കാഗോ മാർ തോമ ചർച്ച ടീം ക്യാപ്റ്റൻ Ebin Sam ട്രോഫി സ്വീകരിച്ചു. CSI, Syro Malabar ടീമുകൾ  സെമി ഫൈനലിൽ എത്തിയിരുന്നു.

താഴെപ്പറയുന്ന ടീം മെമ്പേഴ്സ് വ്യക്തിഗത ഫലകങ്ങൾക്ക് അർഹരായി.

MVP Final-Abel, Sacred Heart church
MVP- Kevin, Chicago Mar Thoma Church
MVP Defense Jalen, Sacred Heart church.
MVP Tournament Defense Jared Brandy, CSI church.

ഏകദേശം 250 ഓളം കാണികളും കളിക്കാരും ഉൾപ്പെട്ട ഈ വേദി ഏകദേശം അഞ്ചര മണിയോടെ പര്യാവസാനിച്ചു.

Report സാം തെക്കനാല്‍, ജോണ്‍സണ്‍ വള്ളിയില്‍ (പി.ആര്‍.ഒ)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കായികംപ്രധാന വാർത്ത

ജയ്‌സ്വാളിന് സെഞ്ചറി, രോഹിത്തിന് ഫിഫ്റ്റി; അഫ്ഗാനു മുന്നിൽ ‘മുട്ടുമടക്കാതെ’ അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ; പരമ്പര തൂത്തുവാരി

ചെന്നൈ: യശസ്വി ജയ്‌സ്വാളിന്റെ സെഞ്ചറി, രോഹിത് ശർമയുടെ അർധസെഞ്ചറി; യുവതാരവും സൂപ്പർതാരവും ചേർന്നപ്പോൾ ചേസിങ് ‘പുഷ്പം’...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ലോകകപ്പ് ഫുട്‌ബോളിന്റെ പ്രാഥമിക ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ; ഇനി വരുന്നത് വൻ പോരാട്ടങ്ങൾ

ലയണൽ മെസ്സിയുടെ മനോഹര ഹാട്രിക്, എംബപെയുടെ ഇരട്ടഗോൾ, പറങ്കിപ്പടയോട്ടത്തിനു കൂച്ചുവിലങ്ങിട്ട കോംഗോയുടെ സിംഹക്കരുത്ത്, കുറസാവോയെ തകർത്തെറിഞ്ഞ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

പോർച്ചുഗലിനെ സമനിലപ്പൂട്ടിൽ കുരുക്കിയ ടീമിൽ ഇന്ത്യൻ വംശജൻ; ഫോർവേഡുകൾക്കു കരുത്തായി സാമുവൽ മുത്തുസാമി

ഹൂസ്റ്റൺ : ലോക റാങ്കിങ്ങിൽ 7–ാം സ്ഥാനത്തുള്ള പോർച്ചുഗലിനെ സമനിലയിൽ പൂട്ടിയ 43–ാം സ്ഥാനക്കാരായ ആഫ്രിക്കൻ...

അമേരിക്കൻ വാർത്തകായികം

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ യൂത്ത് ക്ലബിന്റെ ഫിഫ 2026 ഇസ്‌പോർട്സ് ടൂർണമെന്റ് ഐസ്‌ബ്രേക്കർ ആവേശോജ്വലമായി

സൗത്ത് ഫ്ലോറിഡ: ലോകകപ്പ് 2026ന്റെ ആവേശം ആഘോഷിക്കുന്നതിനായി കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ യൂത്ത് ക്ലബ്...