അമേരിക്കൻ വാർത്ത

മാഗില്‍ മഴവില്ലഴകായ് വിന്റേജ് കാര്‍ ഷോയും കാര്‍ണിവലും അരങ്ങേറി

ഹൂസ്റ്റണ്‍: നവംബര്‍ 23 ഞായറാഴ്ച ടെക്‌സസ് സ്റ്റാഫോര്‍ഡ് സിറ്റിയിലെ കേരള ഹൗസില്‍ വര്‍ണ്ണാഭമായ കാറുകളുടെയും ബൈക്കുകളുടെയും പ്രദര്‍ശനവും കര്‍ണിവലും അരങ്ങേറി.

പഴയ മോട്ടോര്‍ വാഹനങ്ങളുടെ ശ്രേണിയില്‍ 25 ഓളം കാറുകളും പത്തോളം ബൈക്കുകളും പ്രദര്‍ശിപ്പിക്കപ്പെട്ടു. ഈ പ്രദര്‍ശനം കാണുവാനും ആസ്വദിക്കുവാനും  നൂറുകണക്കിന് ആളുകളാണ് കേരള ഹൗസിലേക്ക് ഒഴികെയെത്തിയത്. മോട്ടോര്‍ വാഹനങ്ങളുടെ പ്രദര്‍ശനം ധാരാളം യുവാക്കളെ ആകര്‍ഷിച്ചു.

ചടുല നൃത്തങ്ങളും പാട്ടുകളുമായി വിവിധ കലാകാരന്മാര്‍സായംസന്ധ്യയെ കാവ്യാത്മകമാക്കി.  കുട്ടികള്‍ക്കായി മൂണ്‍ വാക്കും ഫെയ്‌സ് പെയിന്റിംഗും ഉള്‍പ്പെടുത്തിയിരുന്നു. വിഘ്‌നേഷ് ശിവനും ബിജോയ് തോമസും വിവിധ കളികള്‍ക്ക് നേതൃത്വം നല്‍കി. കേരളത്തിന്റെ തനത് രുചികളുമായി തട്ടുകടകളും ഒരുക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സാന്നിധ്യം  കൊണ്ടും സഹകരണം കൊണ്ടും വലിയ മുന്നേറ്റമാണ് ഉണ്ടായതെന്ന് പ്രസിഡന്റ് ജോസ് കെ ജോണ്‍ പറഞ്ഞു.

ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, കുട്ടികളുടെ മനസ്സികാരോഗ്യത്തിനും  സുരക്ഷിതത്വത്തിനുമായുള്ള സേഫ് സോണ്‍, പാസ്‌പോര്‍ട്ട് ഫെയര്‍, മാഗ് നാഷണല്‍ സോക്കര്‍ ടൂര്‍ണമെന്റ്, വനിതകളുടെ മാനസികാരോഗ്യം കല എന്നിവ ലക്ഷ്യം വച്ചുള്ള ‘SHE’, ഫ്രണ്ട്സ് ഓഫ് ടെക്‌സസ് ഇന്റര്‍നാഷണ ലുമായി സഹകരിച്ച് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മീറ്റ് ആന്‍ഡ് ഗ്രീറ്റ്, സെന്റ് തോമസ് സി എസ് ഐ ചര്‍ച്ചുമായി സഹകരിച്ച് താങ്ക്‌സ് ഗിവിങ് ടര്‍ക്കി ഡ്രൈവ് എന്നീ സാമൂഹിക സാംസ്‌കാരിക പ്രാധാന്യമുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.

പ്രോഗ്രാം കോഡിനേറ്റര്‍ രേഷ്മ വിനോദ്, മിഖായേല്‍ ജോയ് (മിക്കി), വിഘ്‌നേഷ് ശിവന്‍, ജോസഫ് കൂനത്താന്‍, ബിജോയ് തോമസ് തുടങ്ങി മറ്റു ബോര്‍ഡ് അംഗങ്ങളുടെയും അക്ഷീണ  പരിശ്രമങ്ങളുടെ ഫലമാണ് പരിപാടികളുടെ വലിയ വിജയം എന്ന് സെക്രട്ടറി രാജേഷ് വര്‍ഗീസ് അറിയിച്ചു.

ഏഴര ലക്ഷം രൂപ ചെലവില്‍ വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട ഷഹീദിനും കുടുംബത്തിനും മാഗ് ഒരുക്കുന്ന വീടിന്റെ പണി ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന്  ചാരിറ്റി കോര്‍ഡിനേറ്റര്‍ അലക്‌സ് തെക്കേതില്‍ അറിയിച്ചു.

Report സുജിത് ചാക്കോ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...