അമേരിക്കൻ വാർത്ത

എച്ച് 1ബി വീസ: ട്രംപിന്റെ സമീപനം ‘സൂക്ഷ്മവും യുക്തിപരവും’ എന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്

വാഷിങ്ടൻ : എച്ച് 1ബി വീസകളെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമീപനം ‘സൂക്ഷ്മവും യുക്തിപരവും’ ആണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് . അമേരിക്കൻ തൊഴിലാളികളെ നിയമിക്കുന്നതിന് മുൻഗണന നൽകുമ്പോഴും, രാജ്യത്ത് വൻതോതിൽ നിക്ഷേപം നടത്തുന്ന വിദേശ കമ്പനികൾക്ക് പ്ലാന്റുകൾ തുറക്കുന്നതിന്റെ ആദ്യഘട്ടത്തിൽ വിദേശ തൊഴിലാളികളെ കൊണ്ടുവരാൻ ട്രംപ് അനുമതി നൽകുമെന്ന് അവർ വ്യക്തമാക്കി.

പ്രധാനമായും ബാറ്ററി നിർമാണം പോലുള്ള അത്യാവശ്യ മേഖലകളിൽ ഉൽപാദനം തുടങ്ങാൻ വിദേശ കമ്പനികൾ അമേരിക്കയിൽ വലിയ നിക്ഷേപം നടത്തുകയും, എന്നാൽ ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഉടൻ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഇളവ്. ഈ വിദേശ തൊഴിലാളികൾ കംപ്യൂട്ടർ ചിപ്പുകളും മറ്റ് സാധനങ്ങളും എങ്ങനെ ഉണ്ടാക്കണമെന്ന് അമേരിക്കൻ തൊഴിലാളികളെ പഠിപ്പിക്കണം എന്നും ട്രംപ് കൂട്ടിച്ചേർത്തു. പുതിയ നിർമാണ കേന്ദ്രങ്ങളും ഫാക്ടറികളും പ്രവർത്തനക്ഷമമാക്കിയ ശേഷം, ആ ജോലികളിൽ അമേരിക്കൻ തൊഴിലാളികളെ തന്നെ നിയമിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...