കായികം

വനിതാ കബഡി ടീം ഇത്തവണയും കിരീടം ചൂടി; ഫൈനലിൽ തോൽപ്പിച്ചത് ചൈനയെ, മത്സരിച്ച് എല്ലാ കളിയിലും വിജയം

ധാക്ക: ഇന്ത്യൻ വനിതാ കബഡി ടീം ഇന്ന് ധാക്കയിൽ ചരിത്രം സൃഷ്ടിച്ചു, ഫൈനലിൽ ശക്തമായ പ്രകടനം കാഴ്ചവച്ചുകൊണ്ട് തുടർച്ചയായ രണ്ടാം കബഡി ലോകകപ്പ് നേടി. ഫൈനലിൽ ചൈനീസ് തായ്‌പേയിയെ (ചൈനയുടെ കളികളിലെ ടീമിന് പറയുന്ന പേര്്) 35-28 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ഇന്ത്യൻ ടീം ലോകകപ്പ് ഉയർത്തി. ടൂർണമെന്റിലുടനീളം ഇന്ത്യ ഒറ്റക്കളിയിലും തോറ്റില്ല.

നീല ജഴ്‌സി അണിഞ്ഞ ഇന്ത്യൻ വനിതകൾ ലോകകപ്പിൽ തങ്ങളുടെ ശക്തി തെളിയിച്ചതോടെ ആകെ 11 രാജ്യങ്ങളെയാണ് അവർ ലോകകപ്പിൽ അടിയറവ് പറയിച്ചത്.

ലീഗ് ഘട്ടത്തിൽ ഇന്ത്യ തായ്ലൻഡിനെ (65-20), നും ആതിഥേയരായ ബംഗ്ലാദേശിനെ (43-18), നും ജർമ്മനിയെ (63-22), നും ഉഗാണ്ടയെ (51-16) നും എന്നിങ്ങനെ പരാജയപ്പെടുത്തി. സെമി ഫൈനലിൽ ഇറാനെ 33-21 എന്ന മാർജിനിൽ കീഴ്‌പ്പെടുത്തി. ഫൈനലിൽ ഇന്ത്യൻ ടീമിന്റെ എതിരാളികളായി വന്നത് ചൈനീസ് തായ്‌പേയ് ടീമായിരുന്നു.

സെമിയിൽ ബംഗ്ലാദേശിനെതിരെ വിജയിച്ചശേഷം കെനിയ, നേപ്പാൾ, ഇറാൻ, ടാൻസാനിയ, പോളണ്ട് എന്നിവരെ പരാജയപ്പെടുത്തി യാണ് ചൈന ഫൈനലിൽ കടന്നത്.എന്നാൽ, ഫൈനലിൽ ഇന്ത്യയോട് ചൈന പരാജയപ്പെട്ടു. ചൈന അതോടെ കബഡി ലോകകപ്പിന്റെ റണ്ണേഴ്സ് അപ്പായി മാറുകയായിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...