അമേരിക്കൻ വാർത്ത

വിദ്യാർത്ഥിനിയുടെ പഠനയാത്രയ്ക്ക് ഫോമാ സൗത്ത് ഈസ്റ്റേൺ റീജിയണിൻ്റെ കൈത്താങ്ങ്

അറ്റ്ലാൻ്റ: ഫോമ  സൗത്ത് ഈസ്റ്റേൺ റീജിയണിൻ്റെ കീഴിലുള്ള വിമൻസ്സ് ഫോറത്തിൻ്റെ അഭിമുഖ്യത്തിൽ നടത്തിയ ലേഡീസ് നൈറ്റ് 14 -ാം തീയതി അറ്റ്ലാൻ്റ ബുഫോർഡിൽ ഗംഭീരമായി ആഘോഷിച്ചു. ഈ ആഘോഷത്തിൻ്റെ ഭാഗമായി ഫോമ നടത്തിയ ചാരിറ്റി എഡ്യുക്കേഷണൽ ഡ്രൈവിന് ശക്തമായ പിന്തുണ ഉണ്ടായിരുന്നു. അതിലൂടെ  ഇടുക്കി ജില്ലയിലുള്ള ഒരു നഴ്‌സിങ്ങ് വിദ്യാർഥിനിയുടെ പഠനത്തിന് സഹായകമായ വലിയൊരു തുക സമാഹരിക്കാൻ സാധിച്ചു.

ഫോമാ സൗത്ത് ഈസ്റ്റേൺ റീജിയണിൻ്റെ ഭാരവാഹികളായ  പ്രകാശ് ജോസഫ്( Regional Vice President), കാജൽ സഖറിയ( National Committee Member), ബബ്ലൂ ചാക്കോ (National Committee Member), ഉഷ പ്രസാദ്( Regional secretary), അമ്പിളി സജിമോൻ (EX. Women’s forum) എന്നിവരുടെ സഹായവും ഉപദേശവും ലേഡീസ് നൈറ്റിൻ്റെ വിജയത്തിന് വലിയ ഒരു പങ്കു വഹിച്ചു.


വിമൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഭാരവാഹികളായ സൈറ വർഗീസ്( Chair, women’s forum), ഫെമിന ചുക്കാൻ (Vice chair, Georgia), സുമൻ വർഗീസ്(Vice chair, South Carolina), ഷഭ്ന ഷുക്കൂർ(Jt Secretary), ശ്രീജ ശശിധരൻ (Treasurer), അഞ്ചു അരുൺ (WF Executive), അഞ്ജന ഗോപൻ (WF Executive), കവിത ദീപക് (WF Executive) എന്നിവരുടെ കഠിനാദ്ധ്വാനവും ഉത്സാഹവും അത്യന്തം ശ്രദ്ധേയമായിരുന്നു .അതുവഴി ഈ പരിപാടി വിജയകരമായി നടത്തി  ഈ  മഹത്തായ ലക്ഷ്യത്തിനായി ധന ശേഖരണം നടത്തുവാനും സാധിച്ചു .

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...