അമേരിക്കൻ വാർത്ത

ഫോമ സെന്‍ട്രല്‍ റീജിയന്റെ നേതൃത്വത്തില്‍ നിയമ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ഷിക്കാഗോ: അമേരിക്കയിലെ മലയാളി സമൂഹത്തിന് ഏറെ ഉപകരിക്കുന്ന, ആവശ്യം അറിഞ്ഞിരിക്കേണ്ടതുമായ  ഒരു നിയമ ബോധവല്‍ക്കരണ സെമിനാര്‍ (Legal Strategic Seminar), ഫോമ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച (നവംബര്‍ 23) രാവിലെ ഷിക്കാഗോ സീറോ മലബാര്‍ കത്തോലിക്ക കത്തീഡ്രലില്‍ വെച്ച് നടന്നു. നൂറ്റമ്പതിലധികം ആളുകള്‍ വളരെ താല്‍പ്പര്യത്തോടെ പങ്കെടുത്ത ഈ സെമിനാര്‍ വന്‍ വിജയമായി മാറി.

പ്രമുഖ അഭിഭാഷകരായ അറ്റോര്‍ണി ജെഫ് കുലിന്‍സ്‌കി (Jeff Kulinsky, Esq. J.D.), അറ്റോര്‍ണി വിമല്‍ കൊട്ടുകാപ്പള്ളി (Vimal Kottukapally, Esq. J.D.) എന്നിവരായിരുന്നു സെമിനാര്‍ നയിച്ചത്. ഇല്ലിനോയി സംസ്ഥാനത്തു വര്‍ഷങ്ങളായി മികച്ച രീതിയില്‍ നിയമസഹായം നല്‍കിവരുന്നവരാണ് ഇരുവരും.

കോര്‍പ്പറേറ്റ് & ബിസിനസ് നിയമങ്ങള്‍, വില്‍പത്രം (Wills), ട്രസ്റ്റുകള്‍, എസ്റ്റേറ്റ് പ്ലാനിംഗ്, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, ലീസ് & എവിക്ഷന്‍ (Eviction) കേസുകള്‍, പവര്‍ ഓഫ് അറ്റോര്‍ണി, സിവില്‍ വ്യവഹാരങ്ങള്‍, കുടുംബ നിയമങ്ങള്‍, വിവാഹമോചനം തുടങ്ങി നിയമത്തിന്റെ വിവിധ മേഖലകളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.< വീലിംഗ് (Wheeling), ബഫല്ലോ ഗ്രോവ് (buffalo grove), ലിബര്‍ട്ടിവില്‍ (Libertyville) എന്നിവിടങ്ങളിലാണ് ഇവരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. (കൂടുതല്‍ വിവരങ്ങള്‍ക്ക്: 847-459-4448).

വികാരി ജനറല്‍ റവ. മോണ്‍സിഞ്ഞോര്‍ തോമസ് കടുകപ്പിള്ളിയുടെ പ്രാര്‍ത്ഥനയോടെയാണ് സെമിനാര്‍ ആരംഭിച്ചത്. ഫോമ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടെന്റെ  മികച്ച നേതൃത്വത്തിലും, ഫോമ (സെന്‍ട്രല്‍ റീജിയന്‍) സീനിയേഴ്‌സ് ഗ്രൂപ്പ് ചെയര്‍ ജോര്‍ജ്ജ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ കൃത്യമായ ആസൂത്രണത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്. ഫോമ റീജിയണല്‍ ചെയര്മാന്  ആന്റോ കാവലക്കല്‍, ഇതര കമ്മറ്റി അംഗങ്ങളായ മോനി  തോമസ്, ഷാബു മാത്യു, ലൂക്ക് (കൊച്ചുമോന്‍) ചിറയില്‍, അച്ചന്‍കുഞ്ഞ് മാത്യു എന്നിവരുടെ പൂര്‍ണ്ണ സഹകരണവും പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.

Report ആന്റോ കവലയ്ക്കൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...