പ്രധാന വാർത്ത

ചൈനയിൽ നിർമ്മിച്ച ഷൂസുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ കണ്ടെത്തി, ഇന്ത്യൻ ഉപഭോക്താക്കളിലും ആശങ്ക

ലോക വ്യാപാരത്തിൽ മുൻനിരയിലുള്ള ചൈന, തങ്ങളുടെ സാമ്പത്തിക-സൈനിക സ്വാധീനം വർദ്ധിപ്പിക്കാൻ ലോകമെമ്പാടും ശ്രമങ്ങൾ നടത്തുന്നതിനിടെ, രാജ്യത്തിനകത്ത് പുതിയ വിവാദം. നിത്യോപയോഗ സാധനങ്ങളായ ഷൂസുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ച് സ്വന്തം പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ചൈനയിലെ ഒരു ബ്ലോഗറാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ‘ഫിനാൻസ് കോൾഡ് ഐ’ എന്ന ബ്ലോഗർ പങ്കുവെച്ച ദൃശ്യങ്ങളിൽ, പുതുതായി വാങ്ങിയ ഷൂസിൻ്റെ അടിഭാഗത്ത് ട്രാക്കിംഗ് ഉപകരണങ്ങൾ വച്ചുപിടിപ്പിച്ചതായി വ്യക്തമാണ്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ചിത്രങ്ങളും വീഡിയോയും വൈറലായതോടെ, പലരും തങ്ങളുടെ പുതിയ പാദരക്ഷകളടക്കം പരിശോധിച്ചു. ചിലർ പുതിയ ഷൂസുകളിൽ ഈ ഉപകരണങ്ങൾ കണ്ടെത്തി പോലീസിനെ വിളിച്ചറിയിക്കുകയും ചെയ്തു.

ലക്ഷ്യം 16-നും 22-നും ഇടയിലുള്ളവർ?

പുതുതായി നിർമ്മിച്ച ഷൂസുകളുടെ അടിയിൽ എന്തിനാണ് ട്രാക്കറുകൾ ഘടിപ്പിച്ചത് എന്ന ചോദ്യമാണ് യുവാവ് ഉന്നയിക്കുന്നത്. ഒരു പ്രത്യേക പ്രായപരിധിയിലുള്ളവരെ, പ്രത്യേകിച്ച് 16-നും 22-നും ഇടയിൽ പ്രായമുള്ളവരെ നിരീക്ഷിക്കാനാണ് ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചത് എന്നാണ് യുവാവിൻ്റെ നിഗമനം. ചൈനീസ് ഭരണകൂടം സ്വന്തം ജനങ്ങളെ നിരീക്ഷിക്കാൻ നടത്തുന്ന വിപുലമായൊരു സംവിധാനമാണിതെന്ന് പലരും പ്രതികരിച്ചു. സാധാരണക്കാരെ വരെ ഭരണകൂടം നിരീക്ഷിക്കുന്നതിനോട് വലിയ ഭയപ്പാടോടെയാണ് പൗരന്മാർ പ്രതികരിക്കുന്നത്.

ഉപയോഗിക്കുന്ന വസ്തുക്കളിൽ ചൈന രഹസ്യമായി നിരീക്ഷണം നടത്തുന്നത് ഇതാദ്യമല്ല. ചിപ്പ് ഘടിപ്പിച്ച ‘സ്‌മാർട്ട് സ്‌കൂൾ യൂണിഫോമുകൾ’ മുമ്പ് വലിയ തോതിൽ ചർച്ചയായിരുന്നു. റേഡിയോ ഫ്രീക്വൻസി തിരിച്ചറിഞ്ഞ് നിരീക്ഷണം നടത്തുന്ന തരം ഈ ഉപകരണങ്ങൾ സ്‌കൂൾ കുട്ടികളുടെ അറ്റൻഡൻസ് പരിശോധിക്കാനും സുരക്ഷയ്ക്കുമായി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടപ്പാക്കിയിരുന്നു. കുട്ടികളുടെ പേര്, പ്രായം, വിലാസം, സ്കൂളിൽ വരുന്നതും പോകുന്നതുമായ സമയം, ചിത്രങ്ങൾ എന്നിവയെല്ലാം ഗാർഡ് റൂമിൽ ലഭിക്കും. ഷൂസിലും ട്രാക്കിംഗ് ഉപകരണം വെച്ചതിലൂടെ നിത്യോപയോഗ സാധനം വഴിയും സ്വകാര്യതയിൽ കടന്നുകയറ്റം നടത്തുമെന്ന ആശങ്കയാണ് ഇപ്പോൾ രാജ്യത്ത് പലർക്കുമുള്ളത്.

ചൈനയിൽ നിർമ്മിച്ച ഈ ഷൂസുകൾ മറ്റ് ലോകരാജ്യങ്ങളായ ഇന്ത്യയിലേക്ക് ഉൾപ്പെടെ കയറ്റി അയച്ചിട്ടുണ്ടോ എന്ന വിവരങ്ങൾ ഇതുവരെ വ്യക്തമല്ല. സ്‌പോർട്‌സ് ഷൂകൾ, ചൈനീസ് കുങ്ഫു ചെരുപ്പുകൾ എന്നിങ്ങനെ നിരവധി ചൈനീസ് പാദരക്ഷകൾ ഇന്ത്യയിൽ ഓൺലൈനായും ഓഫ്‌ലൈനായും വിൽപന നടക്കുന്നുണ്ട്. ഈ വാർത്ത വന്നതോടെ, ഇവയിൽ ട്രാക്കിംഗ് ഉപകരണങ്ങൾ ഉണ്ടായേക്കാം എന്ന ആശങ്ക ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിലും ഉയർന്നിട്ടുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...