ശാസ്ത്രീയം

ആൻഡ്രോയ്ഡിലേക്കും എയർഡ്രോപ്പ് വഴി ഫയലുകൾ അയക്കാം, ഗൂഗിളിൻ്റെ പുതിയ നീക്കം

ആപ്പിൾ ഉപയോക്താക്കളിൽ മാത്രം പരിമിതമായിരുന്ന ‘എയർഡ്രോപ്പ്’ സംവിധാനം ഇനി ആൻഡ്രോയിഡിലേക്കും ലഭ്യമാക്കാനൊരുങ്ങി ഗൂഗിൾ. ഐഫോൺ, ഐപാഡ്, മാക് തുടങ്ങിയ ആപ്പിൾ ഉപകരണങ്ങൾ തമ്മിൽ മാത്രം സാധ്യമായിരുന്ന അതിവേഗ ഫയൽ കൈമാറ്റത്തിനുള്ള പരിഹാരമാണ് ഗൂഗിളിൻ്റെ പുതിയ പ്രഖ്യാപനം. ആപ്പിളിൻ്റെ സഹായമില്ലാതെ തന്നെ ആൻഡ്രോയിഡിലും എയർഡ്രോപ്പ് പ്രവർത്തിപ്പിക്കുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.

ഇതുവരെ ആൻഡ്രോയിഡിനായി ഗൂഗിൾ ‘ക്വിക്ക് ഷെയർ’ എന്ന സംവിധാനം ലഭ്യമാക്കിയിരുന്നെങ്കിലും അത് പ്രധാനമായും ആൻഡ്രോയിഡ് ഉപകരണങ്ങൾ തമ്മിലുള്ള കൈമാറ്റത്തിന് മാത്രമായിരുന്നു. ഐഒഎസിൽ നിന്ന് ആൻഡ്രോയിഡിലേക്ക് ഫയലുകൾ അയക്കാൻ തേർഡ് പാർട്ടി ആപ്ലിക്കേഷനുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. പുതിയ നീക്കത്തിലൂടെ ഉപയോക്താക്കൾ നേരിട്ടിരുന്ന ഈ പ്രശ്‌നത്തിനാണ് ഗൂഗിൾ പരിഹാരം കാണുന്നത്.

ഗൂഗിളിൻ്റെ സ്വന്തം സാങ്കേതികവിദ്യയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ക്വിക്ക് ഷെയറിൻ്റെ പുതിയ അപ്ഡേറ്റിലൂടെയാണ് ഇത് സാധ്യമാകുക. ക്വിക്ക് ഷെയറിൻ്റെ പുതിയ അപ്ഡേറ്റും ഐഒഎസിൻ്റെ എയർഡ്രോപ്പും ഉപയോഗിച്ചാണ് ഫയൽ കൈമാറ്റം നടക്കുക.

നിലവിൽ പിക്സൽ 10 സീരീസുകളിലാണ് ഈ പുതിയ അപ്ഡേറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകാതെ മറ്റ് ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ഇതിലൂടെ തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ ഫയലുകൾ കൈമാറ്റം ചെയ്യാൻ സാധിക്കും.

ഫയൽ കൈമാറ്റ രീതി:

  1. ആദ്യം ഐഫോണിൽ എയർഡ്രോപ്പ് ഓൺ ചെയ്തിടുക.
  2. ശേഷം ആൻഡ്രോയിഡിൽ ക്വിക്ക് ഷെയർ ഓൺ ചെയ്യുമ്പോൾ, എയർഡ്രോപ്പ് ഓൺ ആക്കിയ ഐഫോൺ കണ്ടെത്താൻ സാധിക്കും.
  3. തുടർന്ന് ഈ ഡിവൈസ് തിരഞ്ഞെടുത്ത് ഫയലുകൾ കൈമാറ്റം ചെയ്യാം.

നിലവിൽ ആപ്പിളിൻ്റെ സഹകരണമില്ലാതെയാണ് ഇത് പ്രവർത്തിക്കുന്നതെങ്കിലും, ഭാവിയിൽ സഹകരിക്കുന്നതിന് തങ്ങൾ തയ്യാറാണെന്ന് ഗൂഗിളിൻ്റെ വക്താവ് അലക്‌സ് മോറികോനി അറിയിച്ചു.

Related Articles

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...

കൗതുകങ്ങൾശാസ്ത്രീയം

മരുന്നുകളില്ല, ഡോക്ടർമാരുടെ നിർദ്ദേശങ്ങളില്ല; 111-ാം വയസിലും ചുറുചുറുക്കോടെ ജീവിക്കുന്നു,​ രഹസ്യം പങ്കുവച്ച് വയോധിക

ബെ‌യ്ജിംഗ്: നൂറിലധികം വർഷങ്ങൾ പിന്നിട്ടിട്ടും ആരോഗ്യവും ചുറുചുറുക്കും കൈവിടാതെ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുകയാണ് ചൈനയിലെ 111 കാരിയായ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയംസിനിമ

ആറ് രാജ്യങ്ങളിലേക്ക് തനിച്ച് യാത്ര നടത്തിയ സന്തോഷം പങ്കുവെച്ച് എസ്തർ അനിൽ

‘ദൃശ്യം’ സിനിമയിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ താരം എസ്തർ അനിൽ, കെനിയൻ യാത്രാ ചിത്രങ്ങൾ പങ്കുവച്ചു....

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയം

മരുന്ന് ഡപ്പികളിൽ കാണുന്ന സിലിക്ക ജെൽ കൊടും വിഷമാണോ? അത് കഴിക്കുന്നത് അപകടമോ?

ഡപ്പിയിലുള്ള മരുന്നുകൾ വാങ്ങുമ്പോഴോ പുതിയ പാക്ക് ചെയ്‌ത വസ്‌ത്രമോ ബാഗോ ഷൂസോ ഒക്കെ വാങ്ങുമ്പോഴോ അതിനുള്ളിൽ...