അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തസിനിമ

വിഖ്യാത നടൻ ധർമേന്ദ്ര അന്തരിച്ചു; അരങ്ങൊഴിഞ്ഞത് ബോളിവുഡ് ഇതിഹാസം

മുംബൈ: ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.

ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

ഹിന്ദി സിനിമയുടെ സുവർണ്ണ കാലഘട്ടങ്ങൾ കണ്ടു വളർന്ന സിനിമാ പ്രേമികൾക്ക് ധർമേന്ദ്ര വെറുമൊരു നടനായിരുന്നില്ല. ഒരു തലമുറയുടെ മുഴുവൻ ഹൃദയമിടിപ്പായിരുന്നു അദ്ദേഹം. എപ്പോഴും ചുണ്ടിലുണ്ടാകുന്ന പുഞ്ചിരി, മൃദുലമായ ശബ്ദം ഇതൊക്കെയായിരുന്നു അദ്ദേഹത്തെ പ്രേക്ഷകർ നെഞ്ചേറ്റാനുള്ള കാരണം. ആരാധകരെ സംബന്ധിച്ച് സ്‌ക്രീനിൽ കണ്ട ഒരാൾ മാത്രമായിരുന്നില്ല ധർമേന്ദ്ര. കുടുംബത്തിലെ ഒരംഗമായിട്ടാണ് അവർ അദ്ദേഹത്തെ കണ്ടിരുന്നത്.

പഞ്ചാബ് ലുധിയാനയ്ക്കടുത്തുള്ള സഹ്‌നെവാളിൽ ജനിച്ച ധർമേന്ദ്രയ്ക്ക് തന്റെ നാട് ഏറെ പ്രിയപ്പെട്ടതായിരുന്നു. അവിടെ നിന്ന് സിനിമ സ്വപ്നവുമായിട്ടാണ് ബോംബെയിൽ എത്തിയത്. അദ്ദേഹം ഒരു സിനിമാ കുടുംബത്തിൽ നിന്നുള്ളയാളല്ല. മാത്രമല്ല സിനിമയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കഠിന പ്രയത്‌നത്തിനൊടുവിലാണ് വെള്ളിത്തിരയിലെത്തിയത്.

1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര സിനിമയിൽ തുടക്കം കുറിച്ചത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ തിളങ്ങാനായില്ല. തുടർന്ന് നിരവധി ചിത്രങ്ങളിൽ ക്യാരക്ടർ റോളുകൾ ചെയ്ത് പതിയെപ്പതിയെ നായക റോളുകളിലേക്കെത്തി. 1966ൽ പുറത്തിറങ്ങിയ ‘ഫൂൽ ഔർ പത്തർ’ എന്ന ചിത്രമാണ് ധർമേന്ദ്രയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

സിനിമയിൽ എത്തുന്നതിനു മുൻപ് ധർമേന്ദ്ര, പ്രകാശ് കൗറിനെ വിവാഹം കഴിച്ചു. 1954ലായിരുന്നു വിവാഹം. ദമ്പതികൾക്ക് സണ്ണി, ബോബി, വിജയത, അജിത എന്നീ നാല് കുട്ടികളുണ്ടായി. വർഷങ്ങൾക്ക് ശേഷം, 1970ൽ, ‘തും ഹസീൻ മേം ജവാൻ’ എന്ന സിനിമയുടെ സെറ്റിൽ ധർമ്മേന്ദ്ര നടി ഹേമ മാലിനിയെ കണ്ടുമുട്ടിയത്. അവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. രാജാ ജാനി തുടങ്ങി നിരവധി സിനിമകളിൽ അവർ ഒരുമിച്ചെത്തി. ഈ ബന്ധം അധികം വൈകാതെ തന്നെ പ്രണയത്തിൽ കലാശിച്ചു. 1980 മേയ് രണ്ടിന് ഇരുവരും വിവാഹിതരായി. ഇഷ, അഹാന എന്നീ പെൺമക്കളാണ് ദമ്പതികൾക്കുള്ളത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ്...

കൗതുകങ്ങൾസിനിമ

സുഷിന്‍ ശ്യാം മാജിക്ക് വീണ്ടും; ‘ബാലന്‍: ദി ബോയ്’ സിനിമയിലെ ആദ്യ ഗാനമായ താക്കോല്‍ പുറത്തിറങ്ങി

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി...