കുട്ടി വാർത്തകൗതുകങ്ങൾ

ടീ ബാഗുകളിലെ രാജ്ഞി

ലണ്ടൻ : ദിവസവും ഒന്നോ രണ്ടോ കപ്പ് ചായ കുടിക്കുന്നവരാണ് നമ്മളിൽ ഏറെയും. ചായ ഇല്ലാത്ത ഒരു ദിവസം പലർക്കും അപൂർണമാണ്. നമ്മുടെ ദൈനംദിന ജീവിതവുമായി അത്രയ്ക്കും ഇണങ്ങിച്ചേർന്ന ഒരു പാനീയമാണ് ചായ. തേയിലയുടെയും ടീ ബാഗുകളുടെയും ബ്രാൻഡുകൾക്കനുസരിച്ച് വിലയിലും വ്യത്യാസം കാണാം. ടീ ബാഗുകളുടെ കൂട്ടത്തിൽ ലോകത്തെ ഏറ്റവും വിലകൂടിയതെന്ന നേട്ടം സ്വന്തമാക്കിയത് പി.ജി ടിപ്‌സ് എന്ന തേയില ബ്രാൻഡിന്റേതിനാണ്. 10,000 ഡോളർ (ഏകദേശം 8,96,000 രൂപ ) ആണ് ഇതിന്റെ വില. ഡയമണ്ടുകളാൽ അലങ്കരിച്ച ഈ ടീ ബാഗുകൾ 2005ൽ തങ്ങളുടെ 75ാം വാർഷികത്തോടനുബന്ധിച്ചാണ് പി.ജി ടിപ്‌സ് പുറത്തിറക്കിയത്. 280 ഡയമണ്ടുകളാണ് ടീ ബാഗിന്റെ പ്രത്യേകത. ബാഗിന്റെ രണ്ടു വശത്തും ഉൾഭാഗത്തും 2.56 കാരറ്റ് വീതമുള്ള ഇരുന്നൂറ് ഡയമണ്ടുകളും ബാഗിന്റെ വൈറ്റ് ഗോൾഡ് സ്ട്രിംഗിൽ 80 ഡയമണ്ടുകളും പതിപ്പിച്ചിരുന്നു. പിരമിഡ് ആകൃതിയിലുള്ള ടീ ബാഗിനുള്ളിലായിരുന്നു തേയില അടങ്ങിയിരുന്നത്. ഇംഗ്ലണ്ടിലെ ലിവർപൂൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകപ്രശസ്‌ത ആഭരണ നിർമാതാക്കളായ ബൂഡിൽസ് ആണ് പി.ജി ടിപ്‌സിനു വേണ്ടി ഡയമണ്ടുകളാൽ അലങ്കരിച്ച ടീ ബാഗ് ഡിസൈൻ ചെയ്‌തത്. ഇംഗ്ലണ്ടിലെ റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്‌പിറ്റലിന് വേണ്ടി പണം സമാഹരിക്കാനാണ് പി.ജി ടിപ്‌സ് ഡയമണ്ട് ടീ ബാഗ് അന്ന് വിപണിയിലെത്തിച്ചത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...