അമേരിക്കൻ വാർത്ത

താങ്ക്‌സ് ഗിവിങ്ങ് ആഘോഷ കൂട്ടായ്മ ഒരുക്കി ഡാളസ് ജോയ് മിനിസ്ട്രി

ഡാളസ്: ക്രീസ്തു രാജ ക്നാനായ കത്തോലിക്ക ഇടവക സീനിയർ ഗ്രൂപ്പ് അഗങ്ങളുടെ ജോയ് മിനിസ്ട്രി താങ്ക്‌സ് ഗിവിങ്ങ് കൂട്ടായ്മ ഏവർക്കും നവ്യാനുഭവമായി. ദൈവത്തിന് കൃതഞ്ജത അർപ്പിച്ച് കൊണ്ട് വികാരി ഫാ. ബിൻസ് ചേത്തലിൽ വി. കുർബ്ബാന അർപ്പിച്ചു.

സെന്റ് പയസ് റ്റെന്ത് ഹാളിൽ നടന്ന കൂട്ടായ്മയിൽ പ്രസിഡന്റ് തിയോഫിൽ ചാമക്കാല എല്ലാവരെയും പ്രത്യേകം സ്വാഗതം ചെയ്തു. തുടർന്ന് വികാരി ഫാ. ബീൻസ് ചേത്തലിൽ സെമിനാർ നയിക്കുകയും പഴയ ഭാരവാഹികൾ ചെയ്ത സേവനത്തിന് പ്രത്യേകം നന്ദീ അർപ്പിച്ചു. എക്സിക്യൂട്ടിവ് അംഗം ജോയി വരുകുകാലായിൽ  വിവിധ കലാപരുപാടികൾക്ക് നേതൃത്വം നൽകി.

2026-2027 വർഷത്തേക്ക് പുതിയ എക്സീക്യുട്ടീവ് അംഗങ്ങൾ ആയി  തിയോഫിൽ & ലീലാമ്മ ചാമക്കാല, അലക്സ് & സാറാമ്മ  മാക്കീൽ കല്ലിടുക്കിൽ, തോമസ് & ട്രെയിസി  മുകളിൽ, തോമസ് & ഡോളി ചാമക്കാല, മത്തച്ചൻ & ഗ്രേസി കട്ടപ്പുറം എന്നിവരെ തിരഞ്ഞെടുത്തു. കലാപരുപാടികൾക്കും മീറ്റിംങ്ങീനും ശേഷം എല്ലാവരും തായ്ക്സ് ഗിവിങ്ങ് ഭക്ഷണം കഴിച്ച് പിരിഞ്ഞു. പ്രായം മറന്ന് ആവേശത്തോടെ നടന്ന ഒത്ത് ചേരൽ ഒരു പുത്തൻ ഉണർവ് അവർക്ക് നൽകി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...