അമേരിക്കൻ വാർത്ത

കെഎച്ച്എൻഎ സൗത്ത് ഈസ്റ്റ് റീജനൽ വൈസ് പ്രസിഡന്റായി ഷജീവ് പത്മനിവാസ് ചുമതലയേറ്റു

അറ്റ്ലാന്റ (ജോർജിയ) : കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ)യുടെ സൗത്ത് ഈസ്റ്റ് റീജനൽ വൈസ് പ്രസിഡന്റായി (ആർ.വി.പി) ഷജീവ് പത്മനിവാസ് ചുമതലയേറ്റു. ജോർജിയ, അലബാമ, മിസിസിപ്പി (ജി.എ, എ.എൽ, എം.എസ്) സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മേഖലയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. എറണാകുളം സ്വദേശിയായ ഷജീവ് നിലവിൽ അറ്റ്ലാന്റയിലാണ് താമസം.

കേരള ഹിന്ദൂസ് ഓഫ് ജോർജിയയുടെ (കെ.എച്ച്.ജി.എ) സ്ഥാപകാംഗവും നിലവിലെ ബോർഡ് ഓഫ് ട്രസ്റ്റി മെമ്പറുമാണ് ഷജീവ്. ഗ്രേറ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷന്റെ (ഗാമ) മുൻ പ്രസിഡന്റായും (2022) നിലവിൽ ബോർഡ് ഓഫ് ട്രസ്റ്റിയായും അദ്ദേഹം പ്രവർത്തിക്കുന്നു. കെഎച്ച്എൻഎയുടെ 2023-25 കാലയളവിലും സൗത്ത് ഈസ്റ്റ് റീജൻ വൈസ് പ്രസിഡന്റ് പദവി അദ്ദേഹം വഹിച്ചിരുന്നു. 

ഭാര്യ ശാലിനി. മക്കൾ: അക്ഷജ്, അൻവിത. ഷജീവിന്റെ സംഘടനാ വൈദഗ്ധ്യവും സാംസ്കാരിക പ്രതിബദ്ധതയും സൗത്ത് ഈസ്റ്റ് മേഖലയിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം പകരുമെന്ന് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവർ ഷജീവ് പത്മനിവാസിന് ആശംസകൾ നേർന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...