കായികം

അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ മത്സരം യുഎസ്എ യുമായി

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. ജനുവരി 15 മുതല്‍ ഫെബ്രുവരി 6 വരെയാണ് ലോകകപ്പ്. സിംബാബ്വേ, നമീബിയ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

ഇന്ത്യയും അമേരിക്കയും തമ്മിലാണ് ഉദ്ഘാടനമത്സരം. സിംബാബ്‌വേ-സ്‌കോട്ട്‌ലന്‍ഡ് മത്സരവും ആദ്യദിനം നടക്കും. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയുടെ ആദ്യമത്സരം ജനുവരി 16 ന് അയര്‍ലന്‍ഡിനെതിരേയാണ്. ടാന്‍സാനിയ ആദ്യമായി ഒരു ഐസിസി ടൂര്‍ണമെന്റില്‍ കളിക്കുന്നുവെന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്.

16 ടീമുകളെ നാലുഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, യുഎസ്എ, ന്യൂസിലന്‍ഡ് ടീമുകള്‍ ഗ്രൂപ്പ് എയിലാണ്. പാകിസ്താന്‍, ഇംഗ്ലണ്ട് ടീമുകള്‍ ഗ്രൂപ്പ് ബിയിലും ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകള്‍ ഗ്രൂപ്പ് സിയിലുമാണ്. ഗ്രൂപ്പ് ഡിയില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് ടീമുകളും ഉള്‍പ്പെടുന്നു. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം സൂപ്പര്‍ സിക്‌സ്, സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ഫെബ്രുവരി ആറിനാണ് ഫൈനല്‍.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...