അമേരിക്കൻ വാർത്തകായികം

ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 22ന്

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിക്കുന്നു.

നവംബര്‍ 22, 2025 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 5 30 pm വരെ Glen Ellen ACKERMAN  സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വച്ച് ചിട്ടയോടും സംയമനത്തോടും നടത്തപ്പെടുന്ന ഈ ടൂര്‍ണമെനിന്റെ നേതൃത്വം നല്‍കുന്നത് റവറന്റ് ബിജു യോഹന്നാനും കണ്‍വീനറായി റോഡ്‌നി സൈമണ്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ്. ഏകദേശം 10 ടീമുകള്‍ വിവിധ ഇടവകകളില്‍ നിന്നായി പങ്കെടുക്കുന്നു.

ചിക്കാഗോയിലെ യുവജനങ്ങള്‍ക്ക് ഒത്തുചേരുവാനും കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുവാനും 2007 ആരംഭിച്ച സ്‌പോര്‍ട്‌സ് മിനിസ്റ്ററിയുടെ ഭാഗമാണ് ഈ ബാസ്‌കറ്ട്‌ബോള്‍ ടൂര്‍ണ്ണമെന്റ്. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടെങ്കിലും  ക്രിസ്തുദേവന്റെ സ്‌നേഹം നമ്മളില്‍ വസിക്കുവാന്‍ ഇടയാകട്ടെ എന്ന് മനസ്സിലാക്കുവാനും പ്രവര്‍ത്തിക്കുവാനും ഈ വീഥികള്‍ സഹായം ആകുന്നു.

ഇതിനുവേണ്ടി നിങ്ങളുടെ കുടുംബസമേതമായ സഹകരണം പ്രതീക്ഷിക്കുന്നു,
ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ ഒരു വിവരങ്ങള്‍ക്ക്  
Rev. Biju Yohannan
224 304 9311
Rodney Simon
630 730 8218
Achenkunju Mathew
847 912 2578

Report :സാം തേക്കനാല്‍, ജോണ്‍സന്‍ വള്ളിയില്‍.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...