സിനിമ

നയൻതാരയ്ക്ക് ഒമ്പത് കോടിയുടെ സമ്മാനം; പോസ്റ്റുമായി വി‌ഘ്‌നേഷ്, ചിത്രങ്ങൾ വൈറൽ

കഴിഞ്ഞ ദിവസമായിരുന്നു നടി നയൻതാരയുടെ പിറന്നാൾ. ഇപ്പോഴിതാ നയൻതാരയ്ക്ക് ഭർത്താവ് വിഘ്‌നേഷ് ശിവൻ നൽകിയ പിറന്നാൾ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 9.5 കോടി രൂപയുടെ റോൾസ് റോയ്സാണ് വിഘ്‌നേഷ് സമ്മാനമായി നൽകിയത്. വിഘ്‌നേഷ് തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. റോൾസ് റോയ്സിന്റെ ഇലക്ട്രിക് കാർ സ്‌പെക്ടറിന്റെ ബ്ലാക് ബാഡ്ജ് എഡിഷനാണ് സമ്മാനമായി നൽകിയത്.

‘യെന്നം പോൽ വാഴ്കൈ, എന്റെ ജീവനായ നയൻതാരയ്ക്ക് ജന്മദിനാശംസകൾ’ എന്ന അടിക്കുറിപ്പോടെ പുതിയ വാഹനത്തിന്റെ ചിത്രവും വിഘ്‌നേഷ് പങ്കുവച്ചത്. കാറിനൊപ്പം നയൻതാരയും മക്കളായ ഉയിരും ഉലകും വിഘ്‌നേഷും നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. 2023ലെ നയൻതാരയുടെ പിറന്നാളിന് 2.9 കോടിയുടെ മെയ്ബയാണ് വിഘ്‌നേഷ് സമ്മാനിച്ചത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...