അമേരിക്കൻ വാർത്ത

‘ഹെവൻലി ട്രമ്പറ്റ് 2025’ ക്രിസ്മസ് സംഗീത സായാഹ്നം 29ന്

ഫിലഡൽഫിയ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മിറ്റിയും സഭയുടെ സംഗീത വിഭാഗമായ ഡിഎസ്എംസി (DSMC) യും സംയുക്തമായി നേതൃത്വം നൽകുന്ന ‘ഹെവൻലി ട്രമ്പറ്റ് 2025’ ക്രിസ്മസ് സംഗീത സായാഹ്നം 29ന് നടക്കും. അന്നേ ദിവസം വൈകിട്ട് നാല് മുതൽ 7.30 വരെ പെൻസിൽവേനിയയിലെ മെൽറോസ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഓൾഡ് ഗ്രാറ്റ്സ് കോളജ് ഓഡിറ്റോറിയമാണ് പരിപാടിയുടെ വേദി.

നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ റീജനൽ തലത്തിലുള്ള രണ്ടാമത്തെ ക്രിസ്മസ് സംഗീത സായാഹ്നമാണ് ‘ഹെവൻലി ട്രമ്പറ്റ് 2025’. ഭദ്രാസന അധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസിന്റെ ആശയമാണ് ഈ സംഗീത പരിപാടി. ഫിലഡൽഫിയയിലെ ആർച്ച് ഡയോസിസ് ഓഫ് ഓക്സിലറി ബിഷപ്പായ റവ. കെിത് ജെയിംസ് ച്യ്ലിന്ന്സ്കി ക്രിസ്മസ് സന്ദേശം നൽകും.

ഭദ്രാസനത്തിന് കീഴിലുള്ള 16 ഇടവകകളിൽ നിന്നും കോൺഗ്രിഗേഷനിൽ നിന്നുമുള്ള അംഗങ്ങളാണ് ഗാന പരിശീലനം നടത്തുന്നത്. മുൻ ഡിഎസ്എംസി ഡയറക്ടറും നിലവിൽ ബോസ്റ്റൺ കാർമേൽ മാർത്തോമ്മാ ഇടവക വികാരിയുമായ റവ. ആശിഷ് തോമസ് ജോർജാണ് ഗായക സംഘത്തെ പരിശീലിപ്പിക്കുന്നത്. 

അസൻഷൻ മാർത്തോമ്മാ ഇടവക വികാരി റവ. ജോജി എം ജോർജ് വൈസ് പ്രസിഡന്റായും അനു സ്കറിയ സെക്രട്ടറിയായും ഉള്ള സൗത്ത് ഈസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മിറ്റി പരിപാടിക്ക് നേതൃത്വം നൽകും. ബൈജു വർഗീസ് (ട്രസ്റ്റി), പി. ജി തോമസ് (അക്കൗണ്ടന്റ്), ബിൻസി ജോൺ, ഡോക്ടർ ഏലിയാസ് എബ്രഹാം, ഡോക്ടർ മാത്യു ടി. തോമസ്, വത്സ മാത്യു, ജോസഫ് കുരുവിള, റെജി ജോസഫ്, ഷൈജു ചെറിയാൻ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.

Report: സന്തോഷ് എബ്രഹാം

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...