അമേരിക്കൻ വാർത്ത

വീട് മാറി എത്തി: ക്ലീനിങ് തൊഴിലാളിയെ വെടിവച്ചുകൊന്ന് വീട്ടുടമ

ഇൻഡ്യാന: വീട് മാറി എത്തിയ ക്ലീനിങ് തൊഴിലാളിയെ  വെടിവച്ചു കൊന്ന സംഭവത്തിൽ വീട്ടുടമയായ കട്ട് ആൻഡേഴ്സനെതിരെ (62) മനഃപൂർവമുള്ള നരഹത്യ കുറ്റം ചുമത്തി. ഈ മാസം അഞ്ചിന് രാവിലെയാണ് സംഭവം നടന്നത്. 32 വയസ്സുകാരിയായ മരിയ ഫ്ലോറിൻഡ റിയോസ് പെരസ് ഡി വെലാസ്ക്വസ് ഉൾപ്പെട്ട ക്ലീനിങ് സംഘം മറ്റൊരിടത്തേക്ക് പോകേണ്ടതിനു പകരം അബദ്ധത്തിൽ കട്ട് ആൻഡേഴ്സണിന്റെ വീട്ടിൽ എത്തുകയായിരുന്നു. 

വാതിൽ തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ട ഉടൻ, ഒരു മിനിറ്റിനുള്ളിൽ കട്ട് ആൻഡേഴ്സൺ യാതൊരു മുന്നറിയിപ്പും കൂടാതെ വാതിലിലൂടെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ മരിയ ഫ്ലോറിൻഡ തൽക്ഷണം മരിച്ചു. കുറ്റം തെളിഞ്ഞാൽ 10 വർഷം മുതൽ 30 വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിച്ചേക്കാം.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...