അമേരിക്കൻ വാർത്ത

ഷിക്കോഗോയിൽ ക്നാനായ നൈറ്റ് 2025 സംഘടിപ്പിച്ചു

ഷിക്കാഗോ: ഗ്ലെൻ എലനിലെ കോളജ് ഓഫ് ഡ്യൂപേജിൽ വച്ച് ക്നാനായ നൈറ്റ് 2025 സംഘടിപ്പിച്ചു. കിഡ്‌സ് ക്ലബ് കോഓർഡിനേറ്റർമാർ 170ൽ പരം കുട്ടികളെ കോർത്തിണക്കിക്കൊണ്ടുള്ള പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. കിഡ്‌സ് ക്ലബിന്റെ പ്രോഗ്രാമിന് ശേഷം കെ.സി.ജെ.എൽ., ഗോൾഡീസ്, സീനിയർ സിറ്റിസൺസ്, കെ.സി.വൈ.എൽ., യുവജനവേദി, വിമൻസ് ഫോറം എന്നിവരുടെ പരിപാടികൾ അരങ്ങേറി.

കെ.സി.സി.എൻ.എയുടെ 16-ാമത് കൺവൻഷൻ കിക്കോഫും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഏതാണ്ട് 500-നടുത്ത് കുടുംബ റജിസ്ട്രേഷൻ നടത്തിയിട്ടുള്ളത് റെക്കോർഡ് ഏർലി റജിസ്ട്രേഷൻ ആണെന്ന് കെ.സി.സി.എൻ.എ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ അറിയിച്ചു.

തുടർന്ന്, കെ.സി.എസിന്റെ സെൻസസ് ഫോം ഫിൽ ചെയ്തവരുടെ നറുക്കെടുപ്പ് നടന്നു. സമ്മാനാർഹരായ ടോണിക്കും സൗമിക്കും 750 ഡോളർ ഡയമണ്ട് വൗച്ചർ സമ്മാനിച്ചു. പ്രസിഡന്റ് ജോസ് ആനമലയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയും സബ് ഓർഗനൈസേഷൻ കോഓർഡിനേറ്റർമാരും എം.സിമാരും പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...