അമേരിക്കൻ വാർത്ത

ഐ. വർഗീസിനു കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആദരവ്

ഡാളസ് : 50 വർഷം പിന്നീടുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ മുന്നണി പോരാളിയും സമാനതയില്ലാത്ത സംഘാടകനുമായ ഐ. വർഗീസിനു  സംഘടന ആദരവ് അർപ്പിച്ചു .

നവംബർ 16 ഞായറാഴ്ച  ഐ സി ഇ സി ഹാളിലാണ് പരിപാടി നടന്നത്. ഐ. വർഗീസിന്റെ  പുരോഗമന ചിന്താഗതിയും ജനാധിപത്യ, മനുഷ്യത്വപരമായ  നേതൃത്വവും അദ്ദേഹത്തെ സകലരുടെയും സ്നേഹാദരങ്ങൾക്കു പാത്രമാക്കി . ഇതെല്ലാം തന്നെ അസോസിയേഷന്റെ ഗുണകരമായ വളർച്ചക്ക്  കാരണമായിരുന്നു. പ്രക്ഷുബ്ധമായ സാഹചര്യങ്ങളോട് സംയമനത്തോടെ നിഷ്പക്ഷതയോടെ സമീപിക്കുന്ന അദ്ദേഹം  അമേരിക്കയിലെ കല സാംസ്കാരിക സമന്വയത്തിന്‍റെയും സാമൂഹിക ലയനത്തിന്‍റെയും ഉദാഹരണമാക്കി  കേരള അസോസിയേഷൻ ഓഫ് ഡാളസിനെ മാറ്റി .

സണ്ണി ജേക്കബ്, പി. റ്റി സെബാസ്റ്റ്യൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി ചെറിയാൻ, ബാബു മാത്യു, ജേക്കബ് സൈമൺ , ഐ സി ഇ സി പ്രസിഡന്റ്‌ മാത്യു നൈനാൻ, ഐ സി ഇ സി സെക്രട്ടറി തോമസ് ഈശോ, സിജു കൈനിക്കര, അസോസിയേഷൻ പ്രസിഡന്റ്‌ പ്രദീപ് നാഗനൂലിൽ, അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര, സിജു വി ജോർജ്, ടോമി കളത്തിൽ വീട്ടിൽ, ബേബി കൊടുവത്തു, അനശ്വരം മാമ്പിള്ളി തുടങ്ങിയവർ   ഓർമ്മകൾ പങ്കുവെച്ചു.

സാഹിത്യക്കാരൻ ജോസ് ഓച്ചാലിൽ, ആൻസി ജോസ്, പൗലോസ്, ടോമി നെല്ലുവേലിൽ, കമ്മറ്റി അംഗങ്ങളായ ഫ്രാൻസിസ് എ തോട്ടത്തിൽ, ദീപക് നായർ, നേബു കുര്യയാക്കോസ് തുടങ്ങി ഒട്ടേറെ പേർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

നിങ്ങളുടെ പിന്തുണയാണ് എൻ്റെ കരുത്ത്. നിങ്ങളുടെ സ്നേഹാദരങ്ങൾക്കു നന്ദി..എന്നും നിങ്ങളിൽ ഒരാളായി കൂടെയുണ്ടാകും..   ഐ. വർഗീസ് നന്ദി പ്രസംഗത്തിൽ പറഞ്ഞു.

Report : അനശ്വരം മാമ്പിള്ളി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...