അമേരിക്കൻ വാർത്തകായികംചരമം

യുഎസിൽ ഹാഫ് മാരത്തൺ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ വിമുക്ത ഭടൻ കുഴഞ്ഞുവീണു മരിച്ചു

കലിഫോർണിയ : യുഎസിൽ ഹാഫ് മാരത്തൺ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ വിമുക്ത ഭടൻ കുഴഞ്ഞുവീണു മരിച്ചു. കലിഫോർണിയയിൽ നിന്നുള്ള 28 കാരനായ സ്‌കോട്ടി വില്യംസാണ് സാൻ ഡിയേഗോയിലെ ഒരു വാട്ടർ സ്‌റ്റേഷന് സമീപം കുഴഞ്ഞുവീണു മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സിൽവർ സ്ട്രാൻഡ് വെറ്ററൻസ് ഡേ ഹാഫ് മാരത്തൺ ഓടിത്തീർത്തതിന് പിന്നാലെയാണ് സ്‌കോട്ടി വില്യംസ് ഒരു വാട്ടർ സ്‌റ്റേഷന് സമീപം കുഴഞ്ഞുവീണത്.

ഉടൻ തന്നെ സ്ഥലത്തെത്തിയ മെഡിക്കൽ സംഘം ഏകദേശം 90 മിനിറ്റോളം സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊറിയയിലും സിറിയയിലും ഒരു ട്രാൻസ്‌പോർട്ട് െ്രെഡവറായി സേവനമനുഷ്ഠിച്ചിട്ടുള്ള വില്യംസ്, സിറിയയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ നേരിട്ടിരുന്നു. തുടർന്ന് യുഎസ് സൈനിക സേവനത്തിൽ നിന്നും വിരമിച്ചു. പിന്നീട് ഒരു സ്‌കീ റിസോർട്ടിൽ ജോലി ചെയ്യുകയായിരുന്ന വില്യംസ് സാൻ ഡിയാഗോയിലേക്ക് താമസം മാറി.

മുൻപ് ഒട്ടേറെ ഹാഫ് മാരത്തണുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള ആരോഗ്യവാനും കായികക്ഷമതയുമുള്ള മകൻ ഇത്ര പെട്ടെന്ന് മരിച്ചത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് അമ്മ കാതറിൻ യ്‌ഗ്ലേഷ്യസ്‌ഹെരേര പറയുന്നു. മത്സരത്തിന് രണ്ട് ദിവസം മുമ്പ്, വിഡിയോ കോളിനിടെ വില്യംസ് തന്റെ പുതിയ അപ്പാർട്‌മെന്റ് കാണിക്കുകയും കാമുകി ബ്രീ റിവേരയെ ‘രഹസ്യമായി വിവാഹം കഴിക്കാൻ’ പദ്ധതിയിട്ടിട്ടുണ്ടെന്ന് പറഞ്ഞിരുന്നതായി വില്യംസിന്റെ അമ്മ പറയുന്നു. വില്യംസിന്റെ മരണകാരണം കണ്ടെത്താനായി കുടുംബം പോസ്റ്റ്‌മോർട്ടം ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...