അമേരിക്കൻ വാർത്ത

എക്കോയുടെ ഹ്യുമാനിറ്റേറിയൻ അവാർഡ് ഡോ. ബേബി സാം സാമുവേലിന്

ന്യൂയോർക്ക് ∙ കഴിഞ്ഞ പന്ത്രണ്ട് വർഷമായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ എക്കോ (ECHO)യുടെ (Enhance Community through Harmonious Outreach) 2025ലെ ഹ്യുമാനിറ്റേറിയൻ അവാർഡ് (Humanitarian Award-2025), പ്രഭാഷകനും എഴുത്തുകാരനും കോർപ്പറേറ്റ് പരിശീലകനും ‘അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്’ പ്രസിഡന്റുമായ ഡോ. ബേബി സാം സാമുവേലിന്. എക്കോ ഹ്യൂമാനിറ്റേറിയൻ അവാർഡ്. 2,500 ഡോളറും പ്രശംസാഫലകവുമാണ് അവാർഡായി നൽകുന്നത്.

വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നതിന് കിഡ്‌നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേലുമായി സഹകരിച്ച് എക്കോ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിച്ചു. ലോങ്ങ് ഐലൻഡിൽ മുതിർന്ന പൗരന്മാരുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിന് സീനിയർ വെൽനെസ്സ് പരിപാടി സംഘടിപ്പിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിർധനരായ ഒരു കുടുംബത്തിന് ഭവനം നിർമിച്ച് നൽകി. 

ഒമാനിൽ പ്രവർത്തിക്കുമ്പോൾ ‘നോളേഡ്ജ് ഒമാൻ’ (Knowledge Oman) എന്ന ഒമാനിലെ സന്നദ്ധ സംഘടനയുടെ വൈസ് ചെയർമാനായിരുന്നു. അതോടൊപ്പം ‘ഇന്ത്യൻ സ്കൂൾസ് ഇൻ ഒമാൻ’ മുൻ ചെയർമാനുമാണ്. ഫാ. ബോബി ജോസ് കട്ടിക്കാട് ആരംഭിച്ച അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെയും  താവു കമ്മ്യൂണിറ്റി ട്രസ്റ്റിന്റെയും പ്രസിഡന്റാണ്.

ഈ മാസം 22ന് വൈകിട്ട് ആറിന് ബെത്‌പേജിലുള്ള ദി സ്റ്റെർലിങ് ബാങ്ക്വറ്റ് ഹാളിൽ എക്കോ നടത്തുന്ന വാർഷിക ഡിന്നർ അവാർഡ് നൈറ്റിൽ ഡോ. ബേബി സാം സാമുവേലിന് അവാർഡ് സമ്മാനിക്കും. മജീഷ്യൻ പ്രഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...