അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ബിബിസിക്ക് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: ബിബിസിയുടെ ‘പനോരമ’ ഡോക്യുമെന്ററിയിൽ തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ബിബിസിക്ക് എതിരെ 1 ബില്യൻ ഡോളറിനും 5 ബില്യൻ ഡോളറിനും ഇടയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അടുത്തയാഴ്ച കേസ് ഫയൽ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

2021 ജനുവരി 6ലെ ക്യാപ്പിറ്റൾ ആക്രമണവുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രസംഗത്തിൽ മാറ്റം വരുത്തിയത് തെറ്റിദ്ധാരണ പരത്തിയെന്ന് ബിബിസി ചെയർമാൻ സമീർ ഷാ വൈറ്റ് ഹൗസിന് എഴുതിയ കത്തിൽ സമ്മതിച്ചിരുന്നു. പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് എഡിറ്റ് ചെയ്തത് ‘വിവേകപ്പിഴവ്’ ആയിരുന്നു എന്നും ബിബിസി ഖേദം പ്രകടിപ്പിച്ചു. എന്നാൽ, നഷ്ടപരിഹാരം നൽകാനുള്ള ആവശ്യം കോർപ്പറേഷൻ നിരസിച്ചു.

ഈ എഡിറ്റിഹ് പൊതുജനങ്ങളെ വഞ്ചിച്ചു എന്നും നിയമനടപടി സ്വീകരിക്കാൻ തനിക്ക് ‘ബാധ്യതയുണ്ട്’ എന്നും ട്രംപ് പറഞ്ഞു. ‘ഇതൊരു ഭീകരമായ കാര്യമാണ്. ഇത് തടഞ്ഞില്ലെങ്കിൽ മറ്റ് ആളുകൾക്കും ഇത് സംഭവിക്കും,’ ട്രംപ് കൂട്ടിച്ചേർത്തു. ബിബിസിയുടെ ഡയറക്ടർ ജനറൽ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഈ വിവാദത്തെത്തുടർന്ന് രാജിവെച്ചിരുന്നു. ട്രംപിന്റെ അഭിഭാഷകരുമായി ബിബിസിയുടെ നിയമ സംഘം ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും കേസിന്റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നു.

Report ജയിംസ് വർഗീസ്‌

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...