അമേരിക്കൻ വാർത്ത

ചുറ്റിക കൊണ്ട് രണ്ട് തവണ അടിച്ച 17 വയസ്സുകാരനെ തിരിച്ചടിച്ച് സ്ത്രീ; ഓടി രക്ഷപ്പെട്ട് കൗമാരക്കാരൻ

പ്ലാനോ (ഡാലസ്): പ്ലാനോയിലെ ബോബ് വുഡ്രഫ് പാർക്കിൽ ജോഗിങ് നടത്തുകയായിരുന്ന സ്ത്രീയെ വ്യാഴാഴ്ച ഉച്ചയ്ക്ക് ചുറ്റിക കൊണ്ട് ആക്രമിച്ച 17 വയസ്സുകാരൻ പിടിയിലായി. ചുരുങ്ങിയത് രണ്ടു തവണയെങ്കിലും പ്രതി ചുറ്റിക കൊണ്ട് സ്ത്രീയെ അടിച്ചതായാണ് വിവരം. ആക്രമിക്കപ്പെട്ട സ്ത്രീ തിരിച്ചടിച്ചതിനെ തുടർന്ന് പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. 

ആക്രമണത്തിൽ പരുക്കേറ്റ സ്ത്രീയെ ഉടൻ തന്നെ ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ജീവന് ഭീഷണിയല്ലെന്ന് അധികൃതർ അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 17 വയസ്സുകാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. 

ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക, ഡക്റ്റ് ടേപ്പ്, മറ്റ് ചില വസ്തുക്കൾ എന്നിവ പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.  ആക്രമണ കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. നിലവിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...