അമേരിക്കൻ വാർത്ത

ഗ്രീൻകാർഡ് പ്രോസസിങ് വേഗത്തിലാക്കി; കൂടുതൽ പേരെ പൗരന്മാരാക്കി ട്രംപ് ഭരണകൂടം

വാഷിങ്‌ടൻ ഡി.സി: ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ ഗ്രീൻകാർഡ് വിസ പ്രോസസിങ് വേഗത്തിൽ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു. കൂടാതെ, ഈ ഭരണകൂടം മുമ്പില്ലാത്ത വിധം നിരവധി പേരെ യുഎസ് പൗരന്മാരായി മാറ്റുന്നുണ്ടെന്നും നോം കൂട്ടിച്ചേർത്തു.

അതേസമയം, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ചരിത്രത്തിലെ ഏറ്റവും വലിയ ഇമിഗ്രേഷൻ പദ്ധതികളാണ് നിലവിൽ പുരോഗമിക്കുന്നത്.യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ കണക്കുകൾ അനുസരിച്ച്, നിലവിൽ 11.3 ദശലക്ഷം അപേക്ഷകൾ തീർപ്പാക്കാനുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ കടുപ്പമേറിയ ഡീപോർട്ടേഷൻ (നാടുകടത്തൽ) നയം ഒരു വശത്ത് തുടരുമ്പോൾ തന്നെ, മറുവശത്ത് കൂടുതൽ നിയമപരമായ കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വം ലഭിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...