അമേരിക്കൻ വാർത്തആനുകാലികം

സോഷ്യൽ സെക്യൂരിറ്റി ഫണ്ടുകൾ 2033ൽ തീരുമെന്ന് മുന്നറിയിപ്പ്; ഗുണഭോക്താക്കൾക്ക് 23% വരെ ആനുകൂല്യങ്ങൾ കുറയും

വാഷിങ്ടൻ : അമേരിക്കയിലെ 7 കോടിയിലധികം വരുന്ന സോഷ്യൽ സെക്യൂരിറ്റി ഗുണഭോക്താക്കൾക്കിടയിൽ കടുത്ത ആശങ്ക ഉയർത്തിക്കൊണ്ട്, സോഷ്യൽ സെക്യൂരിറ്റി ഫണ്ടുകൾ 2033 ആകുമ്പോഴേക്കും തീർന്നുപോയേക്കാം എന്ന കണക്കുകൂട്ടലുകൾ സജീവമാകുന്നു. ഫണ്ട് സുരക്ഷിതമാക്കാൻ അടുത്ത ഏഴ് വർഷത്തിനുള്ളിൽ കോൺഗ്രസ് നടപടിയെടുത്തില്ലെങ്കിൽ, ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ വലിയ കുറവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ നൽകുന്ന വിവരമനുസരിച്ച്, 2033 ആകുമ്പോൾ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന തുകയിൽ ഏകദേശം 23% കുറവ് വരാൻ സാധ്യതയുണ്ട്. നിയമപരമായി റിസർവുകൾ തീരുമ്പോൾ, ഫെഡറൽ സർക്കാരിന് ലഭിക്കുന്ന വരുമാനം മാത്രം ആനുകൂല്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയൂ. ഇത് 24% വരെ ഫണ്ട് കുറയാൻ കാരണമാകും.

ബാരൺസ് റിപ്പോർട്ട് അനുസരിച്ച്, വിവാഹിതരും വിരമിച്ചവരും അല്ലെങ്കിൽ വിരമിക്കാൻ ഉദ്ദേശിക്കുന്നവരുമായ ദമ്പതികൾക്ക് പ്രതിവർഷം 18,000 ഡോളറിൽ അധികം സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ നഷ്ടമായേക്കാം.

ഏർനെഡ് ഇൻകം റിട്ടയർമെന്റ് ബെനഫിറ്റസിലെ കുറവിന് പുറമെ, മെഡികെയർ ഹോസ്പിറ്റൽ ഇൻഷുറൻസ് ഫണ്ടും കുറയുമെന്നും ബാരൺസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് മറ്റു നടപടികൾ എടുത്തില്ലെങ്കിൽ 2032ൽ മെഡികെയർ ആനുകൂല്യങ്ങൾ 11% വരെ കുറയാൻ സാധ്യതയുണ്ട്. ഇത് 69 മില്യൻ ഗുണഭോക്താക്കളെ പ്രതികൂലമായി ബാധിക്കും.

ട്രസ്റ്റ് ഫണ്ടുകളുടെ നിലവിലെ അവസ്ഥയും കമ്മിറ്റി ഫോർ എ റെസ്‌പോൺസിബിൾ ഫെഡറൽ ബഡ്ജറ്റിന്റെ പ്രൊജക്ഷനുകളും അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൾ തയാറാക്കിയിരിക്കുന്നത്.

സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങളിൽ ഉണ്ടാകുന്ന ഈ വെട്ടിക്കുറവ് ഗുണഭോക്താക്കൾക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അവരുടെ ജീവിത നിലവാരം താഴുകയും ചെലവുകൾ വീണ്ടും വെട്ടിച്ചുരുക്കേണ്ടി വരികയും ചെയ്യും. 62 വയസ്സ് കഴിഞ്ഞ പകുതിയോളം കുടുംബങ്ങളിൽ ഈ ബെനഫിറ്റ് അക്കൗണ്ടാണ് പ്രധാനമായുള്ളത്.

കൂടാതെ, സെന്റർ ഓൺ ബജറ്റ് ആൻഡ് പോളിസി പ്രയോറിറ്റിസിന്റെ 2025ലെ കണക്കുകൾ ഉദ്ധരിച്ച് ബാരൺസ് റിപ്പോർട്ട് പറയുന്നത്, സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിച്ചില്ലെങ്കിൽ 22 മില്യൻ അമേരിക്കക്കാർ ദാരിദ്ര്യരേഖയ്ക്ക് താഴെയാകുമെന്നാണ്.

എങ്കിലും, അലയൻസ് സെന്റർ ഫോർ ദി ഫ്യൂച്ചർ ഓഫ് റിട്ടയർമെന്റ് നടത്തിയ പഠനം അനുസരിച്ച്, 55% അമേരിക്കക്കാർക്കും സോഷ്യൽ സെക്യൂരിറ്റിയെക്കുറിച്ചും അതിന്റെ വിവിധ പദ്ധതികളെക്കുറിച്ചും വ്യക്തമായ ധാരണയില്ല. ഈ വെട്ടിക്കുറക്കലുകൾ മുൻകൂട്ടി കാണുന്ന സാഹചര്യത്തിൽ, വിരമിക്കാൻ ഒരുങ്ങുന്നവർക്ക് സ്വന്തം പദ്ധതികൾ രൂപീകരിക്കാനുള്ള അവസരം ഇത് നൽകുന്നുണ്ട്. സോഷ്യൽ സെക്യൂരിറ്റിയെക്കുറിച്ചും റിട്ടയർമെന്റ് പ്ലാനിൽ അത് എങ്ങനെ വരുമാനം ഉണ്ടാക്കാൻ സഹായിക്കുമെന്നും ഒരു സാമ്പത്തിക വിദഗ്ധന് ഉപദേശം നൽകാൻ കഴിയുമെന്നും അലയൻസ് ലൈഫിലെ കെല്ലി ലാ വിഗ്‌നെ പറഞ്ഞു.

Report ഏബ്രഹാം തോമസ്

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...