അമേരിക്കൻ വാർത്ത

അമ്പഴയ്ക്കാട്ട് ശങ്കരന്റെ ‘ഹൃദയപക്ഷ ചിന്തകൾ’ പ്രകാശനം ചെയ്തു

ഡാലസ് : ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ പ്രസിഡന്റും പ്രമുഖ എഴുത്തുകാരനുമായ അമ്പഴയ്ക്കാട്ട് ശങ്കരന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഹൃദയപക്ഷ ചിന്തകൾ’ (ലേഖന സമാഹാരം) പ്രകാശനം ചെയ്തു. ഡാലസിൽ നടന്ന ലാനയുടെ പതിനാലാമത് ദ്വൈവാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ചായിരുന്നു പ്രകാശനം. ജനനി എഡിറ്റർ ജെ. മാത്യൂസാണ് പുസ്തകം പ്രകാശനം നിർവഹിച്ചത്. ലാന മുൻ പ്രസിഡന്റ് ജോൺ മാത്യു പുസ്തകം ഏറ്റുവാങ്ങി.

രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള 12 ലേഖനങ്ങളാണ് ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രശസ്ത നോവലിസ്റ്റ്  ഇ. സന്തോഷ് കുമാറാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്.  ‘വഴിയമ്പലം’ (നോവൽ), ‘കൊടുക്കാക്കടം’ (കഥാസമാഹാരം) എന്നീ പുസ്തകങ്ങൾക്ക് ശേഷം അമ്പഴയ്ക്കാട്ട് ശങ്കരൻ രചിച്ച പുസ്തകമാണ് ‘ഹൃദയപക്ഷ ചിന്തകൾ’. 


Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...